ഉംറ തീർത്ഥാടനത്തിന്‍റെ മൂന്നാം ഘട്ടത്തിലേക്കുള്ള ബുക്കിംഗ് ആരംഭിച്ചു

നവംബർ, ഡിസംബർ മാസങ്ങളിലേക്ക് മാത്രമാണ് പുതിയതായി ബുക്കിംഗ് അനുവദിക്കുന്നത്

Update: 2020-10-30 01:19 GMT

ഉംറ തീർത്ഥാടനത്തിന്‍റെ മൂന്നാം ഘട്ടത്തിലേക്കുള്ള ബുക്കിംഗ് ആരംഭിച്ചു. നവംബർ, ഡിസംബർ മാസങ്ങളിലേക്ക് മാത്രമാണ് പുതിയതായി ബുക്കിംഗ് അനുവദിക്കുന്നത്. തീർത്ഥാടകരെ സേവിക്കുന്നതിനായി രൂപീകരിച്ചിട്ടുള്ള മക്ക ഗസ്റ്റ് അസോസിയേഷന് മന്ത്രാലയം അംഗീകാരം നൽകി.

ഞായറാഴ്ച മുതലാണ് ഉംറ തീർത്ഥാടനത്തിന്‍റെ മൂന്നാം ഘട്ടം ആരംഭിക്കുന്നത് . ഇതിലേക്കുള്ള ബുക്കിംഗിന് ഇന്ന് തുടക്കമായി. ഇഅ്തമർനാ മൊബൈൽ ആപ്പ് വഴി ഇത് വരെ ലഭ്യമല്ലാതിരുന്ന തിയതികളിലേക്കും ഇപ്പോൾ ബുക്കിംഗ് അനുവദിച്ച് തുടങ്ങിയിട്ടുണ്ട്. എന്നാൽ നവംബർ, ഡിസംബർ മാസങ്ങളിലേക്ക് മാത്രമാണ് ഇപ്പോൾ ബുക്കിംഗ് അനുവദിക്കുക. ഞായറാഴ്ച മുതൽ പ്രതിദിനം 20,000 പേർക്ക് ഉംറ ചെയ്യാനാകും വിധമാണ് ബുക്കിംഗ് വർധിപ്പിച്ചത്. കൂടാതെ 60,000 പേർക്ക് ഓരോ ദിവസവും മക്കയിലെ ഹറം പള്ളിയിൽ നമസ്‌കരിക്കുവാനും സാധിക്കും.

Advertising
Advertising

മക്കയിലെത്തുന്ന ഹജ്ജ്-ഉംറ തീർത്ഥാടകരെ സ്വീകരിക്കുന്നതിനും അവർക്കാവശ്യമായ സേവനങ്ങൾ നൽകുന്നതിനും രൂപീകരിച്ചിട്ടുള്ള മക്ക ഗസ്റ്റ് അസോസിയേഷന്‍ മാനവ വിഭവ ശേഷി സാമൂഹിക വികസന മന്ത്രാലയം അംഗീകാരം നൽകി. തീർത്ഥാടകർക്ക് മാർഗ നിർദ്ദേശം നൽകുക, ദുരിതാശ്വാസ-സാമൂഹിക പ്രവർത്തനങ്ങളിൽ പങ്കാളിത്തം വഹിക്കുക, തീർത്ഥാടകരെ സ്വീകരിക്കുക, യാത്രയാക്കുക തുടങ്ങിയ നിരവധി മേഖലകളിൽ മക്ക ഗസ്റ്റ് അസോസിയേഷന്‍റെ സേവനം ലഭ്യമാകും. ഉംറ തീർത്ഥാടനത്തിന്‍റെ അടുത്ത ഘട്ടത്തിലാണ് വിശ്വാസികൾക്ക് പഴയപോലെ ഹറമിലെത്തി ഉംറ ചെയ്യുവാൻ സാധിക്കുക. എന്നാൽ അത് എന്നായിരിക്കുമെന്ന കാര്യം അധികൃതർ ഇപ്പോൾ വ്യക്തമാക്കിയിട്ടില്ല.

Full View
Tags:    

Similar News