സൌദിയില്‍ നൂറുശതമാനം ഉടമസ്ഥതയില്‍ നിയമപരമായി ഒരു പ്രവാസിക്ക് എങ്ങനെ കച്ചവടം നടത്താം?

ഫെബ്രുവരി 28 ന്‍റെ ഉത്തരവ് പ്രകാരം ബിനാമി ബിസിനസ് ചെയ്തുകൊണ്ടിരിക്കുന്നവര്‍ ആഗസ്റ്റ് 23 ന് മുമ്പ് സ്വന്തം പേരിലേക്ക് ബിസിനസ് മാറ്റണമെന്നാണ് വാണിജ്യമന്ത്രാലയം അറിയിച്ചിരിക്കുന്നത്.

Update: 2021-04-07 04:53 GMT
Advertising

മലയാളിയുടെ ഗള്‍ഫ് പ്രവാസത്തോളം തന്നെ ചരിത്രമുണ്ട്, സൌദിയിലെ മലയാളി കച്ചവട സ്ഥാപനങ്ങള്‍ക്കും. വര്‍ഷങ്ങളുടെ അധ്വാനം സൌദിയിലെ ഓരോ മലയാളി കച്ചവട സ്ഥാപനത്തിനും പിന്നിലുണ്ടെന്നതാണ് യാഥാര്‍ഥ്യം. അതുകൊണ്ടുതന്നെയാണ് ബിസിനസ് നടത്തിപ്പുമായി ബന്ധപ്പെട്ട് സൌദി വാണിജ്യമന്ത്രാലയം കൊണ്ടുവന്ന നിയമങ്ങള്‍ പ്രവാസികളെ ആശങ്കയിലാഴ്‍ത്തുന്നത്.

സൌദിയില്‍ ബിസിനസ് നടത്താനാഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് ഫോറിന്‍ ലൈസന്‍സ് എടുത്ത് സ്വന്തം പേരില്‍ കച്ചവടം നടത്താനുള്ള അവസരം നേരത്തെ തന്നെ ഉണ്ടായിരുന്നുവെങ്കിലും ഭൂരിഭാഗം പ്രവാസി കച്ചവടക്കാരും സ്പോണ്‍സര്‍ഷിപ്പ് രീതിയായിരുന്നു തുടര്‍ന്ന് പോന്നിരുന്നത്. ഇത്തരത്തില്‍ കച്ചവടം നടത്തുന്ന രീതിക്ക് ബിനാമി ബിസിനസ് എന്നായിരുന്നു പറഞ്ഞിരുന്നത്.

എന്നാല്‍ ഫെബ്രുവരി 28 ന്‍റെ ഉത്തരവ് പ്രകാരം ബിനാമി ബിസിനസ് ചെയ്തുകൊണ്ടിരിക്കുന്നവര്‍ ആഗസ്റ്റ് 23 ന് മുമ്പ് സ്വന്തം പേരിലേക്ക് ബിസിനസ് മാറ്റണമെന്നാണ് വാണിജ്യമന്ത്രാലയം അറിയിച്ചിരിക്കുന്നത്. ആഗസ്റ്റ് 23 ന് ശേഷവും നിലവിലെ രീതി തുടരുന്നവര്‍ക്കെതിരെ ഭീമമായ പിഴയും തടവും നാടുകടത്തലും പോലുള്ള ശിക്ഷകള്‍ ഉണ്ടാകുമെന്നും മന്ത്രാലയത്തിന്‍റെ അറിയിപ്പിലുണ്ട്.

എങ്ങനെ ഇനിയുള്ള കാലം സൌദിയിലെ കച്ചവടങ്ങള്‍ നിയമപരമാക്കാം?

സൌദി നിക്ഷേപ മന്ത്രാലയമാണ് (MISA) പ്രവാസി കച്ചവടക്കാര്‍ക്ക് ഫോറിന്‍ ലൈസന്‍സ് അനുവദിക്കുന്നത്. ഈ ലൈസന്‍സ് നേടിക്കഴിഞ്ഞാല്‍ ഒരു പ്രവാസിക്ക് എവിടെയും കച്ചവടസ്ഥാപനങ്ങള്‍ തുടങ്ങാം, നടത്താം.

നിലവില്‍ രണ്ട് രീതിയില്‍ ബിനാമി ബിസിനസ് ഒരു പ്രവാസിക്ക് നിയമപരമാക്കിയെടുക്കാം.

  1. നാട്ടില്‍ സ്വന്തം പേരില്‍ ഒരു കമ്പനി ഉണ്ടെങ്കില്‍ അതുപയോഗിച്ച് ഫോറിന്‍ ലൈസന്‍സിന് അപേക്ഷിക്കാം. ഇതിനായി സൌദി എംബസി സാക്ഷ്യപ്പെടുത്തിയ, നാട്ടിലെ കമ്പനിയുടെ എല്ലാ രേഖകളും ഓഡിറ്റഡ് റിപ്പോര്‍ട്ടും അപേക്ഷയ്ക്കൊപ്പം സൌദി നിക്ഷേപ മന്ത്രാലയത്തിന്‍റെ വെബ്‍സൈറ്റില്‍ സമര്‍പ്പിക്കണം. തുടര്‍ന്നുള്ള സൂക്ഷ്മ പരിശോധനയിലാണ് ലൈസന്‍സ് നല്‍കുന്നതും തള്ളുന്നതും.

  2. നിലവില്‍ ബിനാമി ബിസിനസ് നടത്തിക്കൊണ്ടിരിക്കുന്ന പ്രവാസിക്കും സൌദി പൌരനും ഒരുമിച്ച് തസത്തൂര്‍ പദ്ധതി പ്രകാരം വാണിജ്യമന്ത്രാലയത്തിന്‍റെ വെബ്‍സൈറ്റില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചും ഫോറിന്‍ ലൈസന്‍സിന് അപേക്ഷിക്കാം. അപേക്ഷ സ്വീകരിച്ച് 90 ദിവസത്തിനുള്ളില്‍ നിക്ഷേപ മന്ത്രാലയം വഴി കച്ചവടം നിയമപരമാക്കാവുന്നതാണ്.

ലൈസന്‍സ് നേടുന്നതിനായുള്ള സമീപന രീതികള്‍ മാത്രമാണ് വ്യത്യസ്തം. തുടര്‍നടപടികള്‍ ഒന്നാണ്.

ये भी पà¥�ें- ബിനാമി ബിസിനസ് എങ്ങനെ നിയമപരമാക്കാം; ഫോറിന്‍ ലൈസന്‍സ് എങ്ങനെ നേടിയെടുക്കാം?

ये भी पà¥�ें- സൗദിയിൽ ബിനാമി ബിസിനസ് നിയമാനുസൃതമാക്കാം; ആഗസ്റ്റ് 23 വരെ സമയം അനുവദിച്ചു

കച്ചവടം നൂറുശതമാനവും തന്‍റെ ഉടമസ്ഥയില്‍ ആയിക്കഴിഞ്ഞാലും ഒരു പ്രവാസി ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്:

  1. വിദേശ കച്ചവടസ്ഥാപനങ്ങള്‍ക്ക് അവരുടെ വിദേശ നിക്ഷേപത്തിന്‍റെ അനുപാതത്തില്‍ 20 ശതമാനം ഇന്‍കം ടാക്സ് ആണ് ബാധകം. സ്വദേശിക്ക് സക്കാത്തും.

  2. രണ്ടാംവര്‍ഷം മുതല്‍ ഫോറിന്‍ ലൈസന്‍സ് പുതുക്കാന്‍ അറുപതിനായിരം റിയാല്‍ അടക്കണം. നിലവിലെ കൊമേഴ്ഷ്യല്‍ രജിസ്റ്റര്‍ പുതുക്കലിന് പുറമേ ആണിത്.

  3. വാര്‍ഷിക ഓഡിറ്റിംഗും ഫയലിംഗും സമയബന്ധിതമായി ചെയ്യാന്‍ നിര്‍ബന്ധിതമാകും. വീഴ്ചകള്‍ക്ക് ഫൈന്‍ ഉണ്ടാകും.

  4. വിദേശ സ്ഥാപനങ്ങളില്‍ ജനറല്‍ മാനേജര്‍ ആയി നിയമിക്കുന്നു വിദേശിക്ക് ബാങ്ക് മുതല്‍ മുഴുവന്‍ കാര്യങ്ങളും കൈകാര്യം ചെയ്യാനുള്ള അധികാരം ലഭിക്കും. ആ വ്യക്തിയുടെ പേര് കമ്പനി ആര്‍ട്ടിക്കിളിലും കൊമേഴ്ഷ്യല്‍ രജിസ്റ്ററിലും ചേര്‍ക്കാം.

  5. വിദേശ വാണിജ്യ മന്ത്രാലയങ്ങളുടെയും സക്കാത്ത് ഡിപ്പാര്‍ട്ടുമെന്റിന്റെയും പ്രത്യേക ശ്രദ്ധ സ്വാഭാവികമായും വിദേശ കമ്പനികള്‍ക്ക് മേലുണ്ടാകും. അതുകൊണ്ടുതന്നെ ഫോറിന്‍ ലൈസന്‍സ് നേടുന്ന ഒരു പ്രവാസിയുടെ ഉത്തരവാദിത്വം വളരെ വലുതാണ്. ഓഡിറ്റിംഗ്, മറ്റ് കൊമേഴ്ഷ്യല്‍ നിയമവശങ്ങള്‍ എന്നിവയില്‍ എപ്പോഴും ജാഗരൂകരായിരിക്കണം.

  6. വിദേശ കമ്പനികള്‍ക്ക് അവരുടെ ഓഹരിയുടമകളായ കമ്പനികളിലേക്കും തിരിച്ചും നിയമാനുസൃതമായി തന്നെ ഫണ്ട് വിനിയോഗിക്കാന്‍ സാധിക്കും.

Full View

സൌദിയില്‍ എങ്ങനെ ഒരു പ്രവാസിക്ക് നൂറുശതമാനം ഉടമസ്ഥതയില്‍ ബിസിനസ് നടത്താമെന്നതിന്‍റെ കൂടുതല്‍ വിവരങ്ങള്‍ അറിയണമെന്നുള്ളവര്‍ക്ക് താസ് ആന്‍റ് ഹംജിത്ത് പ്രൈവറ്റ് ലിമിറ്റഡ് സംഘടിപ്പിക്കുന്ന സെമിനാറില്‍ പങ്കെടുക്കാം. വര്‍ഷങ്ങളായി ഈ മേഖലയില്‍ പരിചയമുള്ള വിദഗ്ധരാണ് ഈ സെമിനാര്‍ നയിക്കുന്നത്. ഏപ്രില്‍ 8 ന് കോഴിക്കോട് ഹൈലൈറ്റ് ബിസിനസ് പാര്‍ക്കില്‍ വെച്ചാണ് സെമിനാര്‍. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം.

സെമിനാറില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് www.tasshamjit.com/seminar എന്ന ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ഫോണ്‍: 9895886677

9946101037

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News