സൗദിയിൽ ജോലിക്ക് പോകുന്നതിന് ഫിലിപ്പീൻസ് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു

ക്വാറന്‍റൈന്‍ ചെലവ് വഹിക്കണമെന്ന തീരുമാനമാണ് വിലക്കിന് കാരണമായത്

Update: 2021-05-29 18:55 GMT
Editor : Nidhin | By : Web Desk

സൗദിയിൽ ജോലിക്ക് പോകുന്നതിന് ഫിലിപ്പീൻസ് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു. സൗദിയിലേക്കെത്തുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയ ക്വാറന്‍റൈൻ ചെലവ് സ്വന്തം നിലയിൽ വഹിക്കണമെന്ന തീരുമാനത്തിൽ പ്രതിഷേധിച്ചാണ് ഫിലിപ്പൈന്‍ വിലക്കേര്‍പ്പെടുത്തിയിരുന്നത്.

ഫിലിപ്പൈന്‍ തൊഴില്‍ വകുപ്പാണ് താല്‍ക്കാലികമായി ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചതായി അറിയിച്ചത്. സൗദിയിലേക്ക് പുതുതായി എത്തുന്നവരുടെ ക്വാറന്റൈന്‍ ചിലവും മെഡിക്കല്‍ ചിലവും തൊഴിലുടമയോ റിക്രൂട്ട്‌മെന്റ് ഏജന്‌സികളോ വഹിക്കുമെന്ന സൗദി സര്‍ക്കാറിന്റെ അറിയിപ്പിനെ തുടര്‍ന്നാണ് നടപടി പിന്‍വലിച്ചതെന്നും അവര്‍ വ്യക്തമാക്കി.

Advertising
Advertising

രണ്ട് ദിവസം മുമ്പാണ് ഫിലിപ്പൈന്‍ പൗരന്‍മാര്‍ സൗദിയിലേക്ക് പുറപ്പെടുന്നതിന് അവിടത്തെ സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നത്. വാക്‌സിനെടുക്കാതെ സൗദിയിലേക്കെത്തുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയ ഇന്‍സ്റ്റിട്യൂഷണല്‍ ക്വാറന്‍റൈന്‍ ചിലവ് തൊഴിലാളികള്‍ വഹിക്കണമെന്ന തീരുമാനം അംഗീകരിക്കില്ലെന്ന് കാണിച്ചാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.

നിലവില്‍ വാക്‌സിന്‍ സ്വീകരിക്കാതെ സൗദിയിലെത്തുന്ന എല്ലാ രാജ്യങ്ങളില്‍ നിന്നുള്ളവരും ഒരാഴ്ചത്തെ ഇന്‍സ്റ്റിട്യൂഷണല്‍ ക്വാറന്റൈന്‍ പാലിക്കണം. ഇതിനുള്ള ചിവല് അതാത് വ്യക്തികള്‍ വഹിക്കണമെന്നും സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഗാര്‍ഹീക തൊഴിലാളികളുടെ ചിലവുകള്‍ തൊഴിലുടമ വഹിക്കണമെന്ന് മാനവ വിഭവശേഷി മന്ത്രാലയം നേരത്തെ അറിയിച്ചിട്ടുമുണ്ട്.

Full View

Editor - Nidhin

contributor

By - Web Desk

contributor

Similar News