ലോകത്തെ ഏറ്റവും വലിയ വിനോദ നഗരി സൗദിയിലൊരുങ്ങുന്നു

പദ്ധതിയുടെ ആദ്യ ഘട്ടം പൂർത്തിയാക്കി 2023ൽ തുറക്കും.

Update: 2021-06-09 18:10 GMT
Editor : Nidhin | By : Web Desk
Advertising

ലോകത്തെ ഏറ്റവും വലിയ വിനോദ നഗരിയാകാൻ ഒരുങ്ങുന്ന ഖിദ്ദിയ്യ പദ്ധതിക്കായി സൗദിയിലെ റിയാദിൽ ഭൂമിയെടുക്കൽ പൂർത്തിയായി. കോൺഗ്രീറ്റ് ജോലികളും ഇരുമ്പു കമ്പികൾ സ്ഥാപിക്കലും പൂർത്തിയായി. പദ്ധതി പ്രദേശത്തെ മരങ്ങളും മാറ്റി നട്ടു.

334 ചതുരശ്ര കിലോമീറ്ററിലാണ് വിനോദ നഗരം. റിയാദിൽ നിന്നും മക്കയിലേക്കുള്ള വഴിയിൽ 30 കി.മീ അകലത്തിലാണ് പദ്ധതി പ്രദേശം. സൌദി കിരീടാവകാശിയുടെ പൊതു നിക്ഷേപ ഫണ്ടിന് കീഴിലാണ് പദ്ധതി.

കെട്ടിടങ്ങൾക്കും റോളർ കോസ്റ്ററും വേണ്ടിയുള്ള കോൺക്രീറ്റിങ് വർക്കുകളും പൂർത്തിയായി. പദ്ധതിയുടെ ആദ്യ ഘട്ടം പൂർത്തിയാക്കി 2023ൽ തുറക്കും. അന്ന് തന്നെ ലോകത്തിലെ ഏറ്റവും വേഗമേറിയ റോളർ കോസ്റ്റർ, ഏറ്റവും ഉയരത്തിലുള്ള ഡ്രോപ് ടവർ, ലോകത്തിലെ ഏറ്റവും വലിയ വാട്ടർ തീം പാർക്ക് എന്നിവ രാജ്യത്തിന് സമർപ്പിക്കും.

300 ഓളം പ്രൊജക്ടുകൾ തയ്യാറാകും ഖിദ്ദിയ്യയിൽ . ഇതിൽ നൂറെണ്ണം ലോക റെക്കോർഡ് തകർക്കും. പ്രത്യേക നിയമങ്ങളാകും ഈ മേഖലയിൽ. സ്കിസ് ഫ്ലാഗ്സിന്റെ ലോകോത്തര തീം പാര്‍ക്കുകള്‍, മോട്ടോര്‍ സ്പോര്‍ട്സ്, സഫാരി പാര്‍ക്ക് തുടങ്ങി 43 മേഖലകളിലാണ് പദ്ധതികള്‍. ഡിസ്നി വേള്‍ഡ് ഉള്‍പ്പെയുള്ള പദ്ധതിയില്‍ വന്‍കിട നിക്ഷേപത്തിനൊപ്പം ജോലി സാധ്യതകള്‍ കൂടി തുറന്നിടും. സ്വദേശികൾ മാത്രമല്ല, ഇവിടെ ജോലി ചെയ്യുന്നവരിൽ നല്ലൊരു പങ്ക് വിദേശികളുമുണ്ട്. 17,000 സ്ഥിരം ജോലികളും ലക്ഷത്തോളം അനുബന്ധ ജോലികളും പദ്ധതി നൽകും.

Tags:    

Editor - Nidhin

contributor

By - Web Desk

contributor

Similar News