ജൂൺ മധ്യത്തോടെ ഇന്ത്യയിൽ നിന്ന് യു.എ.ഇയിലേക്കുള്ള യാത്രാവിലക്ക് പിൻവലിച്ചേക്കും

കോവി‍ഡ് പ്രതിരോധത്തിനെതിരെ ഇന്ത്യക്കുള്ള വൈദ്യ സഹായം തുടരും

Update: 2021-05-26 16:26 GMT
Editor : Suhail | By : Web Desk
Advertising

ജൂൺ മധ്യത്തോടെ ഇന്ത്യയിൽ നിന്ന് യു.എ.ഇയിലേക്കുള്ള യാത്രാവിലക്ക് പിൻവലിച്ചേക്കുമെന്ന് യു.എ.ഇ. ജൂൺ 14 ഓടെ ഇന്ത്യയിൽ നിന്ന് യു.എ.ഇയിലേക്കുള്ള യാത്രാവിലക്ക് പിൻവലിൈാക്കുമെന്ന് യു.എ.ഇയുടെ ഇന്ത്യയിലെ അംബാസഡർ അഹ്‌മദ്‌ അൽ ബന്നയാണ് അറിയിച്ചത്.

നിലവിലെ കോവിഡ് വ്യാപനം ഇന്ത്യ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും അന്തിമ തീരുമാനമെന്നും ഡോ അഹ്‌മദ്‌ അൽ ബന്ന അറിയിച്ചി. കോവി‍ഡ് പ്രതിരോധത്തിനെതിരെ ഇന്ത്യക്കുള്ള വൈദ്യ സഹായം തുടരുമെന്നും അംബാസിഡർ പറഞ്ഞു.

Tags:    

Editor - Suhail

contributor

By - Web Desk

contributor

Similar News