സോമാലിയയിലെ തീവ്രവാദ സ്​ഫോടനത്തെ ബഹ്​റൈൻ അപലപിച്ചു

Update: 2021-12-29 06:20 GMT
Advertising

സേമാലിയയിലുണ്ടായ തീവ്രവാദ സ്​ഫോടനത്തെ ബഹ്​റൈൻ ശക്​തമായി അപലപിച്ചു. സംഭവത്തിൽ ജീവാപായം സംഭവിച്ചവർക്കായിഅനുശോചനം അറിയിക്കുകയൂം പരിക്കേറ്റവർക്ക്​ എത്രയും വേഗം ഭേദമാവ​ട്ടെയെന്ന്​ ആശംസിക്കുകയും ചെയ്​തു.

ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും സോമാലിയൻ സർക്കാരിനും ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ഇത്തരം അക്രമണങ്ങൾ എല്ലാ വിധ മൂല്യങ്ങൾക്കും മാനവികതക്കും എതിരാണെന്ന്​ വിദേശകാര്യ മന്ത്രാലയം ഇറക്കിയ പ്രസ്​താവനയിൽ വ്യക്​തമാക്കുകയും ചെയ്​തു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News