ബഹ്‌റൈനിലെ കോവിഡ് പരിശോധനകളും വാക്സിനേഷനും നാളെ മുതൽ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ

പ്രതിദിന സ്ഥിതിവിവരക്കണക്ക് പ്രസിദ്ധീകരിക്കില്ല

Update: 2022-12-03 19:05 GMT
Editor : banuisahak | By : Web Desk
Advertising

മനാമ: ബഹ്റൈനിൽ കോവിഡ് സംബന്ധമായ പരിശോധനകളും വാക്സിനേഷനും നാളെ മുതൽ രാജ്യത്തെ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും നൽകും. പ്രതിദിന സ്ഥിതിവിവരക്കണക്ക് റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നത് അവസാനിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു. കോവിഡ് പരിശോധനകളും വാക്സിനേഷനും നാളെ മുതൽ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ പ്രതിദിന സ്ഥിതിവിവരക്കണക്ക് പ്രസിദ്ധീകരിക്കില്ല. 

കോവിഡ് പരിശോധനകളും വാക്സിനേഷനും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ലഭ്യമാക്കുമെന്ന് കോവിഡ് പ്രതിരോധ ദേശീയ മെഡിക്കൽ സമിതിയാണ് അറിയിച്ചത്. സിത്ര മാളിലെ ഡ്രൈവ് ത്രൂ ടെസ്റ്റിങ് സൗകര്യവും വാക്സിനേഷൻ കേന്ദ്രവും നിർത്തലാക്കിയതിനെ തുടർന്നാണ് പുതിയ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്.

പ്രതിദിന സ്ഥിതിവിവരക്കണക്ക് റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നതും അവസാനിപ്പിക്കുമെന്നും രാജ്യത്തെ കോവിഡ് രോഗികളുടെ ആശുപത്രിവാസ നിരക്കുമായി ബന്ധപ്പെട്ട സ്ഥിതിവിവരക്കണക്കുകളും പ്രവണതകളും സൂക്ഷ്മമായി നിരീക്ഷിച്ചതിനുശേഷമാണ് തീരുമാനമെടുത്തതെന്നും ദേശീയ മെഡിക്കൽ ടാസ്‌ക്‌ഫോഴ്സ് തലവൻ ലെഫ്. ജനറൽ ഡോ. ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ആൽ ഖലീഫ പറഞ്ഞു. അതേ സമയം കോവിഡുമായി ബന്ധപ്പെട്ട ആഗോള സംഭവവികാസങ്ങൾ നിരീക്ഷിക്കുന്നത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി

കോവിഡ് സംബന്ധമായ എല്ലാ ചികിത്സകളും സൽമാനിയ മെഡിക്കൽ കോംപ്ലക്സിലുള്ള 'സെഹാതി' കെട്ടിടത്തിൽ നൽകും. ബഹ്‌റൈൻ ഇന്റർനാഷനൽ ഹോസ്പിറ്റലിൽ പ്രവർത്തിക്കുന്ന താൽക്കാലിക സൗകര്യം അടച്ചുപൂട്ടുമെന്നും ടാസ്‌ക്‌ഫോഴ്‌സ് അധിക്യതർ കൂട്ടിച്ചേർത്തു. കോവിഡ് മഹാമാരിയെ വിജയകരമായി നേരിടുന്നതിൽ രാജ്യത്തിന്റെ അശ്രാന്ത പരിശ്രമത്തിന്റെ തെളിവാണ് നടപടിയെന്നും രാജ്യത്തിന്റെ നേട്ടം ആഗോള മാതൃകയായെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News