ശ്രാവണം2022; ഓണം-നവരാത്രി ആഘോഷ കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

Update: 2022-08-19 13:11 GMT

ബഹ്‌റൈൻ കേരളീയ സമാജത്തിൻ്റെ 'ശ്രാവണം 2022' ഓണം നവരാത്രി ആഘോഷങ്ങളുടെ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം സമാജം പ്രസിഡന്റ് പി.വി രാധാകൃഷ്ണ പിള്ള നിർവ്വഹിച്ചു.

സമാജം ജനറൽ സെക്രട്ടറി ആശംസയറിയിച്ച ചടങ്ങിൽ നിരവധി സമാജം അംഗങ്ങൾ പങ്കെടുത്തു. ചടങ്ങിൽ മധുര വിതരണവും നടന്നു. ഓണാഘോഷ കമ്മറ്റി ചെയർമാൻ എം.പി രഘു , ജനറൽ കൺവീനർ ശങ്കർ പല്ലൂർ ,സമാജം ഭരണ സമിതി അംഗങ്ങളായ വർഗീസ് ജോർജ്ജ് , ദിലീഷ് കുമാർ , ആഷ്‌ലി കുര്യൻ , ഫിറോസ് തിരുവത്ര , ശ്രീജിത്ത് ഫറോക്ക് , പോൾസൺ ലോനപ്പൻ , മഹേഷ് ജി പിള്ള, മുതിർന്ന അംഗങ്ങളായ അനിൽ മുതുകുളം, സുബൈർ കണ്ണൂർ, വീരമണി കൃഷ്ണൻ , ജയ രവി കുമാർ തുടങ്ങി നിരവധി പേർ സന്നിഹിതരായിരുന്നു.

ഈ വർഷത്ത ഓണാഘോഷം വിജയകരമാക്കുന്നതിനായി എല്ലാവരുടെയും സഹായ സഹകരണങ്ങൾ ഉണ്ടാവണമെന്ന് സമാജം ഭരണ സമിതി അഭ്യർത്ഥിച്ചു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News