ഇന്ത്യയുമായി നിരവധി മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തുമെന്ന് കിരീടാവകാശി

Update: 2023-08-16 18:49 GMT
Advertising

ഇന്ത്യയുമായി നിരവധി മേഖലകളിൽ സഹകരണം തുടരുന്നത് ഇരുരാജ്യങ്ങൾക്കും ഗുണകരമാണെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ വ്യക്തമാക്കി.

ഇന്ത്യയുടെ വെസ്റ്റേൺ ഫ്ലീറ്റ് കമാൻഡർ അഡ്മിറൽ വിനീത് മക്കാർത്തിയെയും സംഘത്തെയും സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാവിയിലും ഇരുരാജ്യങ്ങളും തമ്മിൽ കൂടുതൽ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്താനുള്ള സാധ്യതകളും ചർച്ച ചെയ്തു.

മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും വിവിധ വിഷയങ്ങളും ചർച്ചയായി. ഗുദൈബിയ പാലസിൽ നടന്ന കൂടിക്കാഴ്ചയിൽ ദേശീയ സുരക്ഷ ഉപദേഷ്ടാവ് ശൈഖ് നാസിർ ബിൻ ഹമദ് ആൽ ഖലീഫ, ധനകാര്യ മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫ, ബി.ഡി.എഫ് ചീഫ് ഓഫ് സ്റ്റാഫ് ലഫ്. ജനറൽ ദിയാബ് ബിൻ സഖർ അന്നുഐമി എന്നിവരും സംബന്ധിച്ചു. 

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News