ജിദ്ദയിൽ ഫോർമുല വൺ ടീമുകളെത്തി; ചെങ്കടൽ തീരത്ത് ആദ്യമായി ഇലക്ട്രിക് കാറുകളുടെ പോരാട്ടം

ഫോർമുല വൺ സൗദി ഗ്രാൻഡ് മത്സരത്തിെൻറ ഭാഗമായി പ്രത്യേകം രൂപകൽപ്പന ചെയ്ത കാർട്ടിങ് ട്രാക്കിൽ സൗദിയിലെ യുവതാരങ്ങൾക്ക് മത്സരിക്കുന്നതിനുള്ള ഒരു പരിപാടി സൗദി ഓട്ടോമൊബൈൽ ആൻഡ് മോട്ടോർസൈക്കിൾ ഫെഡറേഷൻ ഒരുക്കിയിട്ടുണ്ട്.

Update: 2021-11-29 14:34 GMT
Advertising

ഫോർമുല വണിലെ ലോകത്തെ ഏറ്റവും മികച്ച ഡ്രൈവർമാരുടെ വെല്ലുവിളിക്ക് ചെങ്കടൽ തീരത്തെ ജിദ്ദ കോർണിഷ് സാക്ഷ്യം വഹിക്കാൻ ഇനി മൂന്ന് ദിവസം. ഡിസംബർ മൂന്നിന് ഫോർമുല വൺ സൗദി ഗ്രാൻറ് മത്സരം ആരംഭിക്കാനിരിക്കെ ആവേശത്തിെൻറ സസ്പെൻസിെൻറയും നിമിഷങ്ങളിലാണ് ലോക ഫോർമുല വൺ മത്സര പ്രേമികൾ. അന്നേ ദിവസം ലോകത്തിലെ ഏറ്റവും വേഗതയേറിയതും നീളമേറിയതുമായ ജിദ്ദ കോർണിഷിലൊരുക്കിയ ഫോർമുല വൺ ട്രാക്കിലേക്ക് ലോകത്തിെൻറ ശ്രദ്ധതിരിയും. സൗദിയിൽ നടന്നുവരുന്ന ഇവൻറുകളുടെയും സീസണുകളുടെയും ഭാഗമായാണ് മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ഫോർമുല വൺ ഗ്രാൻറ് മത്സരം സംഘടിപ്പിക്കുന്നത്. അടുത്തിടെ നിരവധി പരിപാടികൾക്കും മത്സരങ്ങൾക്കുമാണ് രാജ്യത്തുടനീളം നടന്നു കൊണ്ടിരിക്കുന്നത്. ലോകപ്രശസ്ത ഡിസൈനർ ഹെർമൻ ടിൽക്കെയുടെ പ്ലാനിൽ നിർമിച്ച ജിദ്ദ കോർണിഷ് ട്രാക്ക് ഫോർമുല വൺ മത്സരലോകത്ത് നിരവധി പ്രത്യേകതകൾ നിറഞ്ഞതാണ്. സാധ്യമായ ഏറ്റവും ഉയർന്ന വേഗതയിൽ മത്സരിക്കാനും ഓട്ടത്തിനിടയിൽ ആവേശത്തിെൻറ തോത് വർധിപ്പിക്കുന്നതിനും ഡ്രൈവർമാർക്ക് ഉയർന്ന തലത്തിലുള്ള പ്രചോദനം ഉറപ്പാക്കുന്നതാണ്. ഫോർമുല വൺ മത്സര നിയമങ്ങളും രീതികളും മാറ്റം വരുത്താനുള്ള കുത്തിപ്പിലാണ് ജിദ്ദയിൽ അരങ്ങേറാൻ പോകുന്ന മത്സരം. മത്സരത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്. മത്സരത്തിൽ പെങ്കടുക്കുന്ന പല ടീമുകളും ജിദ്ദയിലെത്തിയിട്ടുണ്ട്. ഞായാറാഴ്ച വൈകുന്നേരം മുതലാണ് ടീമുകൾ ജിദ്ദ വിമാനത്താവളത്തിലെത്തി തുടങ്ങിയത്. ടീമുകളെയും മത്സരം കാണാനെത്തുന്നവരെയും സ്വീകരിക്കാൻ വിമാനത്താവളത്തിലെ ലോഞ്ചുകളും റോഡുകളും ഫോർമുല വണിെൻറ പതാകളും ചിഹ്നങ്ങളും കൊണ്ടും കവാടങ്ങൾ സ്ഥാപിച്ചും നേരത്തെ അലങ്കരിച്ചിരുന്നു.




 അതേ സമയം, ഫോർമുല വൺ സൗദി ഗ്രാൻഡ് മത്സരത്തിെൻറ ഭാഗമായി പ്രത്യേകം രൂപകൽപ്പന ചെയ്ത കാർട്ടിങ് ട്രാക്കിൽ സൗദിയിലെ യുവതാരങ്ങൾക്ക് മത്സരിക്കുന്നതിനുള്ള ഒരു പരിപാടി സൗദി ഓട്ടോമൊബൈൽ ആൻഡ് മോട്ടോർസൈക്കിൾ ഫെഡറേഷൻ ഒരുക്കിയിട്ടുണ്ട്. സൗദി പ്രതിഭകളെ ലക്ഷ്യം വെച്ചുള്ളതാണ്. അവർക്ക് മത്സരം നേരിട്ട് കാണാനുള്ള അവസരവും നൽകും. ഫോർമുല വൺ കാറോട്ട മത്സരം രാജ്യത്തിനകത്തും പുറത്തുമുള്ള വിനോദസഞ്ചാരികളെയും ആകർഷിക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. പ്രത്യേകിച്ച് ടൂറിസം മേഖലയുമായി ബന്ധപ്പെട്ട മേഖലകളിലെ വികസനത്തിൽ നന്നായി ഇത് പ്രതിഫലിക്കും. മേഖലയിൽ ആദ്യമായി നടത്തുന്ന മത്സര പരിപാടികളിയെന്ന നിലയിൽ സൗദിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ പ്രോത്സാഹിപ്പിക്കാനും രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ നടക്കുന്ന വിവിധ പരിപാടികളിലും സീസണുകളിലും പങ്കെടുക്കാൻ സന്ദർശകരെ പ്രേരിപ്പിക്കാനും സഹായിക്കും. വിവിധ അന്താരാഷ്ട്ര മത്സര പരിപാടികൾ ആസ്വദിക്കാനുമുള്ള അഭൂതപൂർവമായ അവസരങ്ങൾ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നൽകുന്നതുമാണ് സൗദിയിലൊരുക്കുന്ന ഒരോ മത്സരങ്ങളും. മറ്റ് മത്സരങ്ങളെ പോലെ എല്ലാ ആരോഗ്യ ആവശ്യകതകളും കണക്കിലെടുത്തും പാലിച്ചും ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ചും എല്ലാവരും അവ പാലിക്കുന്നുവെന്നും ഉറപ്പാക്കിയുമാണ് ഫോർമുല വൺ മത്സരം സംഘടിപ്പിച്ചിരിക്കുന്നത്.

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News