ഫുജൈറയിൽ പ്രവാസിയായിരുന്ന ആലപ്പുഴ സ്വദേശി നാട്ടിൽ അന്തരിച്ചു

മൈത്രി നഗർ മുരളി മോഹനാണ്​ മരിച്ചത്​

Update: 2023-05-10 08:29 GMT
Editor : ലിസി. പി | By : Web Desk

ഫുജൈറ: നാല്​ പതിറ്റാണ്ടോളം ഫുജൈറയിൽ പ്രവാസിയായിരുന്ന ആലപ്പുഴ സ്വദേശി നാട്ടിൽ അന്തരിച്ചു. കാഞ്ഞിരംചിറയിൽ പരേതരായ​ ഗോപാലന്‍റെയും ലക്ഷ്മിയുടെയും മകൻ കൊല്ലം അമ്മൻനടയിൽ മൈത്രി നഗർ മുരളി മോഹനാണ്​ മരിച്ചത്​.

ഫുജൈറ രാജകുടുംബവുമായി ബന്ധം പുലർത്തിയിരുന്ന അദ്ദേഹം പാലസിൽ ഇലക്​ട്രീഷ്യനായിരുന്നു. ചികിത്സാർഥം നാട്ടിലേക്ക്​ മടങ്ങിയതായിരുന്നു. ഭാര്യ: എസ്​. ഷൈല. മക്കൾ: ജിഷ മോഹൻ, ജിദീഷ്​ മോഹൻ. മരുമക്കൾ: ശ്രീകാന്ത്​, അശ്വതി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന്​ കൊല്ലം പോളയത്തോട്​ വിശ്രാന്തിയിൽ.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News