സൗദിയിലുള്ളവര്‍ക്ക് ദുല്‍ഖഅദ 15 വരെ ഉംറ ചെയ്യാന്‍ അനുമതി

Update: 2022-05-22 14:37 GMT

നിലവില്‍ സൗദിയിലുള്ളവര്‍ക്ക് ദുല്‍ഖഅദ 15 വരെ ഉംറ ചെയ്യാന്‍ അനുമതി ലഭിക്കുമെന്ന് ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു. സൗദിയിലുള്ള സ്വദേശികളും വിദേശികളുമായവര്‍ക്ക് ഹജ്ജിനു മുമ്പ്, ഏതു ദിവസം വരെ ഉംറ ചെയ്യാന്‍ അനുമതി ലഭിക്കുമെന്ന ചോദ്യത്തിനുള്ള ഉത്തരമായാണ് മന്ത്രാലയം ഇതു വ്യക്തമാക്കിയത്.

ഉംറ ചെയ്യാനുള്ള അനുമതിക്കായി അപേക്ഷിക്കുന്നവര്‍ക്ക് ദുല്‍ഖഅദ 15 വരെ അനുമതി നല്‍കും. ഉംറ നിര്‍വഹിക്കാനാഗ്രഹിക്കുന്നവര്‍ക്ക് അപ്ലിക്കേഷനുകളില്‍ ലഭ്യമായ തിയതികളനുസരിച്ച് അനുമതി എടുക്കാമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News