ജല, വൈദ്യുതി നിരക്ക് 50 ശതമാനം വർധിപ്പിക്കാൻ ഒരുങ്ങി കുവൈത്ത്

നിരക്ക് വർധനയിൽ നിന്ന് സ്വദേശികളെ പൂർണമായി ഒഴിവാക്കാനും വിദഗ്ധ സമിതി ശിപാർശ നൽകി

Update: 2023-03-20 18:24 GMT
Advertising

കുവൈത്ത് സിറ്റി:കുവൈത്തിൽ പ്രവാസികളുടെ ജല, വൈദ്യുതി നിരക്ക് 50 ശതമാനം വർധിപ്പിക്കാൻ ഒരുങ്ങി സര്‍ക്കാര്‍. നിരക്ക് വർധനയിൽ നിന്ന് സ്വദേശികളെ പൂർണമായി ഒഴിവാക്കാനും വിദഗ്ധ സമിതി ശിപാർശ നൽകി. നാലു വിഭാഗങ്ങളാക്കി തിരിച്ചാണ് വൈദ്യുതി നിരക്ക് നടപ്പിലാക്കുക.

50 ശതമാനം വരെ താരിഫ് വര്‍ധിപ്പിക്കുവാന്‍ വിദഗ്ധ സമിതി മന്ത്രാലയത്തോട് ശുപാര്‍ശ സമര്‍പ്പിച്ചതായി പ്രാദേശിക മാധ്യമമായ 'കുവൈത്ത് ടൈംസ്' റിപ്പോർട്ട് ചെയ്തു. ദേശീയ അസംബ്ലിയുടെ അംഗീകാരം ലഭിച്ചാൽ ഈ സാമ്പത്തിക വര്‍ഷം തന്നെ വര്‍ധനവ് നടപ്പിലാക്കുമെന്നാണ് സൂചനകള്‍. അധിക നിരക്ക് വിദേശികള്‍ക്ക് മാത്രമായി ബാധകമാക്കുവാനും സ്വദേശികളെ പൂര്‍ണ്ണമായി ഒഴിവാക്കുവാനും കമ്മിറ്റി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. സ്വദേശി വീടുകള്‍, വിദേശികള്‍ താമസിക്കുന്ന വീടുകളും അപ്പാർട്ട്‌മെന്റുകളും, വാണിജ്യ സ്ഥാപനങ്ങൾ, വ്യവസായങ്ങൾ എന്നിങ്ങനെ നാലു വിഭാഗങ്ങളാക്കി തിരിച്ചാണ് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുവാന്‍ ശിപാർശ സമർപ്പിച്ചിരിക്കുന്നത്. മലയാളികൾ അടക്കമുള്ള വിദേശികളെ സംബന്ധിച്ചെടുത്തോളം സാമ്പത്തികമായ അധിക ഭാരമാണ് നിരക്ക് വര്‍ധന സൃഷ്ടിക്കുക.

Full View

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News