കുവൈത്തിലേക്ക് കടൽ വഴി കടത്താൻ ശ്രമിച്ച 100 കിലോ ഹാഷിഷ് പിടികൂടി

പിടിച്ചെടുത്ത മയക്കുമരുന്നിന് ഏകദേശം 250,000 ദീനാർ വില കണക്കാക്കുന്നുണ്ട്

Update: 2024-05-26 12:55 GMT
Editor : Thameem CP | By : Web Desk
Advertising

കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് കടൽ വഴി കടത്താൻ ശ്രമിച്ച 100 കിലോ ഹാഷിഷ് സുരക്ഷാ സേന പിടികൂടി. മയക്കുമരുന്ന് കൊണ്ടുവന്ന കുവൈത്തി പൗരനെ ഡ്രഗ് കൺട്രോൾ ജനറൽ ഡിപ്പാർട്ട്മെന്റ് അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം സുരക്ഷാ മീഡിയ ആന്റ് റിലേഷൻസ് അറിയിച്ചു.പിടിച്ചെടുത്ത മയക്കുമരുന്നിന് ഏകദേശം 250,000 ദീനാർ വില കണക്കാക്കുന്നുണ്ട്.

മയക്കുമരുന്ന് കള്ളക്കടത്തുകാരെ ചെറുക്കുന്നതിനും വിൽപ്പന,ഉപയോഗം എന്നിവ തടയുന്നതിനും ശക്തമായ പരിശോധനകൾ നടന്നുവരികയാണ്.ലഹരികടത്ത്, വിൽപ്പന ഉപയോഗം എന്നിവ ശ്രദ്ധയിൽ പെട്ടാൽ 112 എന്ന നമ്പറിൽ അടിയന്തരമായി അറിയിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News