35 രാജ്യങ്ങളിലൂടെ 30,000 കിലോമീറ്റർ; സൈക്കിളിൽ രാജ്യാതിർത്തികൾ താണ്ടി ഫായിസ് കുവൈത്തിലെത്തി

'ഹൃദയത്തിൽ നിന്നും ഹൃദയത്തിലേക്കെ'ന്ന പ്രമേയം ഉയര്‍ത്തിയാണ് യാത്ര

Update: 2022-12-24 16:49 GMT

സൈക്കിളിൽ രാജ്യാതിർത്തികൾ താണ്ടി ഫായിസ് കുവൈത്തിലെത്തി. ഒമാന്‍, യു.എ.ഇ,ഖത്തര്‍, ബഹ്റൈന്‍,സൗദി രാജ്യങ്ങള്‍ പിന്നിട്ടാണ് ഫായിസ് കുവൈത്തിലെത്തിയത്. ഈ വര്‍ഷം ആഗസ്റ്റ് 15 ന് തിരുവനന്തപുരത്തു നിന്ന് തുടങ്ങിയ യാത്ര സൗദി അതിർത്തി കടന്നാണ് കുവൈത്തിൽ എത്തുന്നത്. കുവൈത്ത് നുവൈസിബ് അതിര്‍ത്തിയില്‍ നിരവധി പേര്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. 35 രാജ്യങ്ങളിലൂടെ 30,000 കിലോമീറ്റർ സഞ്ചരിച്ച് രണ്ടു ഭൂഖണ്ഡങ്ങൾ താണ്ഡി ലണ്ടനിലേക്കുള്ള സ്വപ്ന യാത്രയിലാണ് ഫായിസ്.

ലോക രാജ്യങ്ങൾ പരസ്പര സ്നേഹത്തിൽ വർത്തിക്കണമെന്ന സ്നേഹ സന്ദേശത്തോടെ 'ഹൃദയത്തിൽ നിന്നും ഹൃദയത്തിലേക്കെന്ന പ്രമേയം ഉയര്‍ത്തിയാണ് യാത്ര. ഈ മാസം 31 വരെ കുവൈത്തില്‍ തുടരുന്ന ഫായിസ് ഇറാഖിലേക്കു സൈക്കിൾ ചവിട്ടും. തുടര്‍ന്ന് ഇറാനും അസെർബൈജാനും, ജോർജിയും, തുർക്കിയും കടന്ന് യൂറോപ്പില്‍ പ്രവേശിക്കും. കോഴിക്കോട് തലക്കുളത്തൂർ സ്വദേശിയായ ഫായിസ് വിപ്രോയിലെ ജോലി രാജി വെച്ചാണ് സൈക്കിളിൽ ലോകം ചുറ്റാൻ ഇറങ്ങിയത്. നേരത്തെ സൈക്കിളില്‍ നേപ്പാൾ, ഭൂട്ടാൻ, മ്യാൻമാർ, തായ്ലൻഡ്, മലേഷ്യ വഴി 104 ദിവസം കൊണ്ട് 8,000 കിലോ മീറ്റർ സഞ്ചരിച്ച് സിംഗപ്പൂരിലേക്കും യാത്ര നടത്തിയിരുന്നു.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News