കുവൈത്തില്‍ മലയാളി യുവാവ് ജോലി സ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു

കോഴിക്കോട് കൊയിലാണ്ടി മാടാക്കര സ്വദേശി പള്ളിപ്പറമ്പിൽ അബ്ദുൽ റസാഖ് ആണ് മരിച്ചത്.

Update: 2023-09-08 15:57 GMT
Editor : anjala | By : Web Desk

കുവെെത്ത് സിറ്റി: കുവൈത്തില്‍ പ്രവാസി മലയാളി യുവാവ് ജോലി സ്ഥലത്ത് കുഴഞ്ഞു വീണ് മരിച്ചു. കോഴിക്കോട് കൊയിലാണ്ടി മാടാക്കര സ്വദേശി പള്ളിപ്പറമ്പിൽ അബ്ദുൽ റസാഖ് (41) ആണ് മരിച്ചത്.ഗ്രാൻഡ് ഹൈപ്പറില്‍ ജോലി ചെയ്തുവരികയായിരുന്നു. കുഴഞ്ഞു വീണതിനെ തുടർന്ന് ഫർവാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാൻ കഴിഞ്ഞില്ല. പള്ളിപ്പറമ്പിൽ ഉമ്മു കുൽസുവാണ് ഭാര്യ. മുഹമ്മദ് റാഷിദ്, മുഹമ്മദ് റിഷാൽ എന്നിവരാണ് മക്കൾ. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുവാനുള്ള പ്രവര്‍ത്തനങ്ങള്‍ കെ.എം.സി.സിയുടെ നേതൃത്വത്തില്‍ നടന്നുവരുന്നതായി ബന്ധുക്കള്‍ അറിയിച്ചു. 

Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News