കുവൈത്തിൽ സൈക്കിൾ സവാരിക്കാർക്കിടയിലേക്ക് വാഹനം ഇടിച്ചുകയറി അപകടം; നിരവധി പേർക്ക് പരിക്ക്

60 ഓളം സൈക്ലിസ്റ്റുകൾ ഉൾപ്പെടുന്ന ഫിലിപ്പീൻസുകാരുടെ സംഘമാണ് അപകടത്തിൽപ്പെട്ടത്

Update: 2023-05-26 15:56 GMT

കുവൈത്തില്‍ സൈക്കിൾ സവാരിക്കാർക്കിടയിലേക്ക് വാഹനം ഇടിച്ചുകയറി അപകടം. ഇന്ന് പുലർച്ചെ അറേബ്യൻ ഗൾഫ് റോഡിലാണ് അപകടമുണ്ടായത്. അപകടത്തിൽ 15 ഓളം പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ടുപേരുടെ പരിക്ക് ഗുരുതരമാണ്.

മലയാളികൾ അടക്കമുള്ള സൈക്കിൾ സവാരിക്കാരുടെ ഇഷ്ടകേന്ദ്രമാണ് അറേബ്യൻ ഗൾഫ് റോഡ്‌. വാരാന്ത്യ ദിവസങ്ങളില്‍ സവാരിക്കിറങ്ങുന്ന 60 ഓളം സൈക്ലിസ്റ്റുകൾ ഉൾപ്പെടുന്ന  ഫിലിപ്പീൻസുകാരുടെ സംഘമാണ് അപകടത്തിൽപ്പെട്ടത്. സംഭവം നടന്നതിന് പിറകെ സഥലത്തെത്തിയ പൊലീസ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഇടിച്ച വാഹനം നിർത്താതെ രക്ഷപ്പെട്ടു.

പ്രതിയെ പിടികൂടുന്നതിനായി നിരീക്ഷണ ക്യാമറകൾ പരിശോധിച്ചുവരികയാണെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.അതിനിടെ പ്രധാന ഹൈവേകളിലും പൊതു നിരത്തുകളിലും ഇറങ്ങുന്ന എല്ലാവരോടും ട്രാഫിക് നിയമങ്ങള്‍ പാലിക്കാൻ ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News