ആകാശ എയർ ഗൾഫ് രാജ്യങ്ങളിലേക്ക് അന്താരാഷ്ട്ര സർവീസുകൾ ആരംഭിക്കുന്നു

Update: 2023-12-13 03:07 GMT
Advertising

ഇന്ത്യയിലെ പുതിയ ബജറ്റ് വിമാന കമ്പനിയായ ആകാശ എയർ കുവൈത്ത് ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലേക്ക് അന്താരാഷ്ട്ര സർവീസുകൾ ആരംഭിക്കുന്നു.

2024 മാർച്ച് അവസാനത്തോടെയായിരിക്കും അന്താരാഷ്ട്ര സർവീസുകൾ ആരംഭിക്കുകയെന്ന് CNBC TV18 റിപ്പോർട്ട് ചെയ്തു.

കുവൈത്ത്‌ സിറ്റി , ദോഹ, ജിദ്ദ, റിയാദ് എന്നീ നഗരങ്ങളിലേക്കാണ് ആദ്യ ഘട്ടത്തിൽ സർവീസ് നടത്തുക. ഈ രാജ്യങ്ങളിലെ സർക്കാരുകളുടെ അംഗീകാരത്തിനായി ചര്‍ച്ചകള്‍ നടത്തി വരികയാണെന്ന് ആകാശ എയർ സിഇഒ വിനയ് ദുബെ പറഞ്ഞു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News