ചിത്രരചനാ മത്സരവുമായി കല ആർട്ട് കുവൈത്ത്; വിജയികളെ പ്രഖ്യാപിച്ചു
എൽ.കെ.ജി മുതൽ 12 വരെയുള്ള ക്ലാസുകളിൽനിന്ന് നാല് ഗ്രൂപ്പുകളിലായാണ് മത്സരം നടന്നത്
Update: 2022-12-03 17:33 GMT
കുവൈത്ത് സിറ്റി: ശിശുദിനത്തോടനുബന്ധിച്ച് കല ആർട്ട് കുവൈത്ത് സംഘടിപ്പിച്ച ചിത്രരചന മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ഭാരതീയ വിദ്യാഭവൻ അബ്ബാസിയ ഓവറോൾ ചാമ്പ്യൻഷിപ് നേടി. എൽ.കെ.ജി മുതൽ 12 വരെയുള്ള ക്ലാസുകളിൽനിന്ന് നാല് ഗ്രൂപ്പുകളിലായാണ് മത്സരം നടന്നത്. സമ്മാനദാനം ഡിസംബർ ഒമ്പതിന് അബ്ബാസിയ ആസ്പയർ ഇന്ത്യൻ ഇന്റർനാഷനൽ സ്കൂളിൽ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾക്കുപുറമെ 71 പേർക്ക് മെറിറ്റ് പ്രൈസും 201 പേർക്ക് പ്രോത്സാഹന സമ്മാനവും നൽകും.