ബഹ്‌റൈൻ എക്സ്ചേഞ്ച് സേവനങ്ങൾ ഇനി കുവൈത്ത് വിമാനത്താവളത്തിലെ എല്ലാ ടെർമിനലുകളിലും

എയർപോർട്ട് ടെർമിനൽ ഒന്നിൽ ബി.ഇ.സി പുതിയ ശാഖ കഴിഞ്ഞ ദിവസം പ്രവർത്തനം ആരംഭിച്ചു

Update: 2023-12-23 16:23 GMT
Editor : banuisahak | By : Web Desk
Advertising

കുവൈത്തിലെ പ്രമുഖ ധനവിനിമയ സ്ഥാപനമായ ബഹ്‌റൈൻ എക്സ്ചേഞ്ച് കമ്പനി സേവനങ്ങൾ, കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ എല്ലാ ടെർമിനലുകളിലും ലഭ്യമാകും. കുവൈത്തിലുടനീളം ബി.ഇ.സിക്ക് നിലവിൽ 60ലധികം ശാഖകളുണ്ട്.

എയർപോർട്ട് ടെർമിനൽ ഒന്നിൽ ബി.ഇ.സി പുതിയ ശാഖ കഴിഞ്ഞ ദിവസം പ്രവർത്തനം ആരംഭിച്ചു. ടെർമിനൽ ഒന്നിൽ ഡിപ്പാർച്ചർ ഗേറ്റിനു സമീപമാണ് ബി.ഇ.സി എക്സ്ചേഞ്ച്. ഉപഭോക്താക്കൾക്ക് ആകർഷകമായ നിരക്കിൽ കറൻസി വിനിമയവും പണം അയക്കാനുമുള്ള സൗകര്യവും ഇവിടെ ഒരുക്കിയതായി കമ്പനി മാനേജ്‌മെന്റ് അറിയിച്ചു.

ടെർമിനൽ ഒന്നിൽ പുതുതായി ആരംഭിച്ച ശാഖയോടെ അന്താരാഷ്ട്ര വിമാനത്താവളത്തിലെ എല്ലാ ടെർമിനലുകളിലും ബി.ഇ.സി യുടെ സേവനം ലഭ്യമാണ്. മുൻ കുവൈത്ത് അമീറിന്റെ നിര്യാണത്തോടനുബന്ധിച്ച് നാല്പതു ദിവസത്തെ ദുഃഖാചരണം കാരണം ആഘോഷ പരിപാടികൾ ഒഴിവാക്കിയാണ് പുതിയ ശാഖയുടെ പ്രവർത്തനം ആരംഭിച്ചതെന്ന് ബി.ഇ.സി സി.ഇ.ഒ മാത്യൂസ് വർഗീസ് പറഞ്ഞു.

ഈസി റെമിറ്റ്,മണിഗ്രാം തുടങ്ങിയ അന്താരാഷ്ട്ര പണമടയ്ക്കൽ കമ്പനികളുമായുള്ള പങ്കാളിത്തത്തിലൂടെ 200-ലധികം രാജ്യങ്ങളിലേക്ക് ബി.ഇ.സിയുടെ സേവനം ലഭ്യമാണ്.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News