കുവൈത്തിലെ സർക്കാർ ആരോഗ്യമേഖലയിൽ സേവനത്തിന് ഇനി ബംഗ്ലാദേശിൽനിന്നുള്ള ആരോഗ്യപ്രവർത്തകരും

ബംഗ്ലാദേശി ആരോഗ്യ പ്രവർത്തകർക്ക് കുവൈത്തിൽ തൊഴിലവസരം ഒരുക്കണമെന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി ഡോ. അബ്ദുകലാം അബ്ദുൽ മുഅ്മിൻ അടുത്തിടെ കുവൈത്ത് അധികൃതരോട് അഭ്യർത്ഥിച്ചിരുന്നു.

Update: 2022-06-19 19:02 GMT

കുവൈത്ത് സിറ്റി: കുവൈത്തിലെ സർക്കാർ ആശുപത്രികളിൽ ഇനി ബംഗ്ലാദേശിൽ നിന്നുള്ള ആരോഗ്യപ്രവർത്തകരും സേവനത്തിനുണ്ടാകും. ബംഗ്ലാദേശിൽ നിന്നുള്ള നഴ്സുമാരുടെ ആദ്യസംഘം ഇന്ന് കുവൈത്തിൽ എത്തി. നഴ്സിങ് പാരാമെഡിക്കൽ തസ്തികകളിലേക്ക് ബംഗ്ലാദേശിൽ നിന്നു കൂടുതൽ പേർ വൈകാതെ എത്തുമെന്നാണ് സൂചന.

ഇരു രാജ്യങ്ങളും തമ്മിൽ നടന്ന ഉന്നതതല ഇടപെടലുകൾക്കുമൊടുവിലാണ് ബംഗ്ലാദേശിൽനിന്ന് 50 നഴ്സുമാർ അടങ്ങുന്ന ആദ്യ ബാച്ച് ഞായറാഴ്ച കുവൈത്തിൽ വിമാനമിറങ്ങിയത്ത്. കുവൈത്തിലെ ബംഗ്ലാദേശ് അംബാസഡർ മേജർ ജനറൽ മുഹമ്മദ് ആശിഖുസ്സമാൻ വിമാനത്താവളത്തിൽ എത്തി നഴ്സുമാരെ സ്വീകരിച്ചു. കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള വിവിധ ആശുപത്രികളിൽ ഇവരെ നിയമിക്കും. കൂടുതൽ പേർ വൈകാതെ എത്തുമെന്നാണ് കരുതുന്നത്.

Advertising
Advertising

ബംഗ്ലാദേശി ആരോഗ്യ പ്രവർത്തകർക്ക് കുവൈത്തിൽ തൊഴിലവസരം ഒരുക്കണമെന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി ഡോ. അബ്ദുകലാം അബ്ദുൽ മുഅ്മിൻ അടുത്തിടെ കുവൈത്ത് അധികൃതരോട് അഭ്യർത്ഥിച്ചിരുന്നു. കുവൈത്തിലെ നഴ്സിങ് മേഖല ഒരു കാലത്ത് ഇന്ത്യക്കാരുടെ കുത്തകയായിരുന്നു. മലയാളികളായിരുന്നു നഴ്സുമാരിൽ ഏറെയും. പിന്നീട് ആണ്. ഈജിപ്ത്, ഫിലിപ്പൈൻസ് എന്നിവിടങ്ങളിൽ നിന്ന് നഴ്സിങ് റിക്രൂട്ട്‌മെന്റ് ആരംഭിച്ചത്. ഇന്ത്യക്കാരായ ആരോഗ്യപ്രവർത്തകൾ ജോലി രാജിവെച്ചു ബ്രിട്ടൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് കുടിയേറുന്ന പ്രവണത വർധിച്ചിട്ടുണ്ട്. ഇതോടെയാണ് പുതിയ കേന്ദ്രങ്ങളിൽനിന്ന് ആളുകളെ എത്തിക്കാൻ കുവൈത്ത് ശ്രമം ആരംഭിച്ചത്.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News