കുവൈത്തിന് കരുത്തായി ബൈറക്തർ ടി.ബി-2 ഡ്രോണുകൾ; ആയുധകരാറായി

റിമോട്ട് നിയന്ത്രിതമായ ആളില്ലാ കോംബാറ്റ് ഏരിയൽ വെഹിക്കിൾ ആണ് ബൈറക്തർ ടി.ബി-2

Update: 2023-01-19 17:27 GMT
Editor : banuisahak | By : Web Desk

കുവൈത്ത് സിറ്റി: കുവൈത്ത് പ്രതിരോധ മന്ത്രാലയം സായുധ ഡ്രോണുകൾ വാങ്ങുന്നു. ചെറു വിമാനത്തിന്‍റെ വലിപ്പമുള്ള തുര്‍ക്കി നിര്‍മിത ബൈറക്തർ ടി.ബി-2 ഡ്രോണുകളാണ് വാങ്ങുന്നത്. ഡ്രോണുകള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് 370 മില്യൺ ഡോളറിന്റെ ആയുധ കരാറില്‍ തുർക്കി പ്രതിരോധ സ്ഥാപനമായ ബയ്‌കറുമായി കുവൈത്ത് ധാരണ ഒപ്പിട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

റിമോട്ട് നിയന്ത്രിതമായ ആളില്ലാ കോംബാറ്റ് ഏരിയൽ വെഹിക്കിൾ ആണ് ബൈറക്തർ ടി.ബി-2. ലേസര്‍ ബോംബുകൾ ഇതില്‍ ഘടിപ്പിക്കാന്‍ കഴിയും. ഗ്രൗണ്ട് കൺട്രോൾ സ്റ്റേഷനിലെ എയർക്രൂവിന് വിമാനം നിരീക്ഷിക്കാനും നിയന്ത്രിക്കാനും കഴിയും.സിറിയ, ലിബിയ, അസർബൈജാൻ എന്നിവിടങ്ങളിലെ സംഘർഷങ്ങളിൽ ബൈറക്തർ ടി.ബി-2 ഡ്രോണുകൾ ഉപയോഗിച്ചിരിന്നു. ഇതോടെ അന്താരാഷ്ട്ര ആവശ്യം ഉയർന്നു.

റഷ്യന്‍ അധിനിവേശത്തെ തടഞ്ഞുനിര്‍ത്താന്‍ യുക്രൈനെ പ്രാപ്തമാക്കിയതും തുര്‍ക്കിയുടെ ആളില്ലാ വിമാനമായ ടി.ബി-2 ഡ്രോണുകളാണ്. എത്ര ഡ്രോണുകളാണ് കുവൈത്ത് വാങ്ങുന്നതെന്ന് വ്യക്തമല്ല. നിലവില്‍ 24 രാജ്യങ്ങളിലേക്ക് ബൈറക്തർ ടി.ബി-2 ഡ്രോണുകൾ കയറ്റുമതി ചെയ്യുന്നതായി ബെയ്കര്‍ അധികൃതര്‍ വ്യക്തമാക്കി.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News