കുവൈത്തിൽ മറൈൻ പീപ്പിൾസ് ഏരിയയിൽ ബോട്ടിന് തീ പിടിച്ചു
അപകടത്തിൽ ആർക്കും പരിക്കില്ല
Update: 2023-07-01 18:07 GMT
കുവൈത്ത് സിറ്റി: കുവൈത്തിൽ മറൈൻ പീപ്പിൾസ് ഏരിയയിൽ ബോട്ടിന് തീ പിടിച്ചു. ക്രൂയിസർ ബോട്ടിനാണ് രാവിലെ തീപിടിച്ചത്. ബോട്ട് നിർത്തിയിട്ടിരുന്നപ്പോഴാണ് തീപടർന്നത്. ബോട്ട് പൂർണമായും കത്തിനശിച്ചു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. സാൽമിയ, ഷുവൈഖ് കേന്ദ്രങ്ങളിൽ നിന്നുള്ള അഗ്നിശമന സേനയും, തീരദേശ പൊലീസും സ്ഥലത്തെത്തി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു