കുവൈത്തിൽ കുത്തേറ്റു മരിച്ച മലയാളി ദമ്പതികളുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

നഴ്‌സുമാരായ സൂരജിനെയും ഭാര്യ ബിൻസിയെയും അബ്ബാസിയയിലെ താമസ സ്ഥലത്താണ് മരിച്ച നിലയിൽ കണ്ടെത്തിയത്

Update: 2025-05-04 13:10 GMT

കുവൈത്ത് സിറ്റി: കുവൈത്തിൽ കുത്തേറ്റു മരിച്ച മലയാളി ദമ്പതികളുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. ജാബിർ ആശുപത്രിയിലെ നഴ്‌സായ ശ്രീകണ്ഠപുരം നടുവിൽ സൂരജിന്റെയും ഡിഫൻസ് ആശുപത്രിയിലെ നഴ്‌സായ ഭാര്യ എറണാകുളം കോലഞ്ചേരി കട്ടക്കയം ബിൻസിയുടെയും മൃതദേഹമാണ് നാട്ടിലെത്തിക്കുക. ഉച്ചയ്ക്ക് സബ് മോർച്ചറിയിലെ പൊതുദർശനത്തിന് ശേഷം രാത്രി 9:20-നുള്ള വിമാനത്തിൽ മൃതദേഹം കണ്ണൂരിലേക്ക് കൊണ്ടുപോകും.

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള എല്ലാ നടപടികളും കെ.കെ.എം.എയുടെ കീഴിലുള്ള മാഗ്‌നറ്റ് ടീം പൂർത്തിയാക്കിയതായി അറിയിച്ചിട്ടുണ്ട്. സൂരജിനെയും ബിൻസിയെയും വ്യാഴാഴ്ചയാണ് അബ്ബാസിയയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസ് പ്രാഥമിക നിഗമനം.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News