Writer - razinabdulazeez
razinab@321
കുവൈത്ത് സിറ്റി: സുലൈബിഖാത്ത് തീരത്തെ വികസന പദ്ധതിയുടെ നവീകരിച്ച മാസ്റ്റർ പ്ലാൻ അവലോകനം ചെയ്ത് കുവൈത്ത് മന്ത്രിസഭ. പ്രകൃതി സംരക്ഷണ കേന്ദ്രം, സമുദ്ര സംരക്ഷണ കേന്ദ്രം ഉൾപ്പടെ പൊതു വിനോദ സൗകര്യങ്ങളും, റെസിഡൻഷ്യൽ, കൊമേഴ്‌സ്യൽ സോണുകളും സുലൈബിഖാത്ത് തീരത്ത് സ്ഥാപിക്കും. കൂടാതെ, റാസ് അഷിർജ്, ആഷിർജ് ദ്വീപുകളുടെ വികസന പ്രവർത്തനങ്ങൾക്കും പദ്ധതിയുണ്ട്. പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗത്തിൽ മുനിസിപ്പൽ കാര്യ സഹമന്ത്രി അബ്ദുല്ലത്തീഫ് അൽ മിഷാരി പദ്ധതിയെ കുറിച്ച് വിശദീകരിച്ചു.