കാന്‍സര്‍ കേസുകള്‍ വര്‍ദ്ധിക്കുന്നു; ഭക്ഷ്യ ഉല്‍പന്നങ്ങള്‍ പരിശോധിക്കണമെന്ന് കുവൈത്ത് പാര്‍ലമെന്ററി പരിസ്ഥിതി കാര്യ സമിതി

Update: 2022-01-25 14:17 GMT
Advertising

കുവൈത്ത് സിറ്റി: സുരക്ഷിതത്വം ഉറപ്പാക്കാനായി, ഇറക്കുമതി ചെയ്യുന്നതും പ്രാദേശികവുമായ എല്ലാ ഭക്ഷ്യ ഉല്‍പന്നങ്ങളും പരിശോധിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കുവൈത്ത് പാര്‍ലമെന്ററി പരിസ്ഥിതി കാര്യ സമിതി ചര്‍ച്ച ചെയ്തു.

ആരോഗ്യ മന്ത്രാലയം, പബ്ലിക് അതോറിറ്റി ഫോര്‍ ഫുഡ് ആന്‍ഡ് ന്യൂട്രീഷന്‍ (പിഎഎഫ്എന്‍), കുവൈത്ത് മുനിസിപ്പാലിറ്റി, എന്‍വയോണ്‍മെന്റ് പബ്ലിക് അതോറിറ്റി (ഇപിഎ), കുവൈത്ത് ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഫോര്‍ കസ്റ്റംസ് (കെജിഎസി) എന്നിവയുടെ പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുത്തത്.

പുറത്തുനിന്ന് രാജ്യത്തേക്കെത്തുന്ന ഭക്ഷ്യ ഉല്‍പന്നങ്ങള്‍ കര്‍ശനമായ ലബോറട്ടറി പരിശോധനകള്‍ക്ക് വിധേയമാകുന്നില്ലെന്ന് കമ്മിറ്റി ചെയര്‍മാന്‍ എംപി ഹമദ് അല്‍ മതര്‍ വെളിപ്പെടുത്തി. ഫുഡ് ആന്‍ഡ് ന്യൂട്രീഷന്‍ അതോറിറ്റിക്ക് ഒറ്റയ്ക്ക് ചുമതലകള്‍ നിര്‍വഹിക്കാന്‍ കഴിയാത്തതിനാല്‍, ആരോഗ്യ മന്ത്രാലയമാണ് മറ്റ് പരിശോധനകള്‍ നടത്തുന്നത്.

ഇറക്കുമതി ചെയ്തതോ പ്രാദേശികമായി നിര്‍മ്മിച്ചതോ ആയ ഭക്ഷ്യ ഉല്‍പന്നങ്ങള്‍ ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കളില്‍നിന്ന് മുക്തമാണെന്ന് ഉറപ്പാക്കാനുള്ള പരിശോധനകള്‍ കാര്യക്ഷമമല്ലെന്നും അതിനാലാണ് രാജ്യത്ത് കാന്‍സര്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്നതെന്നും അല്‍ മതര്‍ പറഞ്ഞു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News