കുവൈത്തിലെ പ്രമുഖ ബാങ്കായ സി.ബി.കെയുടെ വാര്‍ഷിക മെഗാ സമ്മാനം മലയാളിക്ക്
കോഴിക്കോട് അത്തോളി സ്വദേശിയായ മലയിൽ മൂസക്കോയ കുവൈത്ത് ടൈംസ് മലയാള വിഭാഗത്തിന്‍റെ എഡിറ്റർ ആയിരുന്നു
Update: 2023-01-07 05:57 GMT
കുവൈത്ത് സിറ്റി: കൊമേഴ്ഷ്യൽ ബാങ്ക് ഓഫ് കുവൈത്തിന്‍റെ വാര്‍ഷിക മെഗാ സമ്മാനം മലയാളിക്ക്. കുവൈത്തിലെ ആദ്യ കാല മാധ്യമ പ്രവത്തകന്‍ മലയിൽ മൂസക്കോയക്കാണ് നറുപ്പെടുപ്പില്‍ പതിനഞ്ച് ലക്ഷം ദിനാർ ( ഏകദേശം 40 കോടി രൂപ) സമ്മാനം ലഭിച്ചത്.
കോഴിക്കോട് അത്തോളി സ്വദേശിയായ മലയിൽ മൂസക്കോയ കുവൈത്ത് ടൈംസ് മലയാള വിഭാഗത്തിന്‍റെ എഡിറ്റർ ആയിരുന്നു. നിലവിൽ ഇന്ത്യൻ ഇന്‍റർനാഷണൽ സ്കൂള്‍ ഡയരക്ടർ ആണ്. മുൻ മുഖ്യമന്ത്രി പരേതനായ സി. എച്ച് മുഹമ്മദ് കോയയുടെ അനന്തിരവൾ സൈനബ ആണ് ഭാര്യ. അഞ്ച് മക്കളാണ്. കഴിഞ്ഞ വര്‍ഷവും മാസാന്ത നറുപ്പെടുപ്പില്‍ ഇദ്ദേഹത്തിന് അയ്യായിരം ദിനാര്‍ ലഭിച്ചിരുന്നു.