കോടിയേരിക്ക് പ്രവാസി മലയാളി സംഘടനകളുടെ അനുശോചനം

ജി.സി.സി കുവൈത്ത്, ഐ.ഐ.സി കുവൈത്ത് തുടങ്ങിയ നിരവധി സംഘടനകള്‍ അനുശോചനം അറിയിച്ചു

Update: 2022-10-03 18:13 GMT
Editor : banuisahak | By : Web Desk
Advertising

കുവൈത്ത് സിറ്റി: മുൻ സി പി എം മുന്‍ സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ കുവൈത്തിലെ പ്രവാസി മലയാളി സംഘടനകള്‍ അനുശോചനം അറിയിച്ചു.

സമാനതകളില്ലാത്ത, സംഭാവനകള്‍ കമ്മ്യൂണിസ്ററ് പ്രസ്ഥാനത്തിനും ജനതയ്ക്കും നാടിനും നൽകിയ കോടിയേരിയുടെ വിയോഗം തീരാ നഷ്ടമാണെന്നും, ദേഹവിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതായും കല കുവൈറ്റ്‌ അറിയിച്ചു. കോടിയേരി ബാലകൃഷ്ണന്റെ വിയോഗം മതേതര കേരളത്തിന്‌ തീരാ നഷ്ടമാണെന്നും രാഷ്ട്രീയ എതിരാളികളോട് പോലും മാന്യമായി ഇടപെട്ട അനുകരണീയ വ്യക്തിത്വത്തിന്‍റെ ഉടമയായിരുന്നുവെന്ന് പിസിഎഫ് കുവൈത്ത് അനുശോചന കുറിപ്പില്‍ പറഞ്ഞു.

ജി.സി.സി കുവൈത്ത്, ഐ.ഐ.സി കുവൈത്ത് തുടങ്ങിയ നിരവധി സംഘടനകള്‍ അനുശോചനം അറിയിച്ചു. കോടിയേരി ബാലകൃഷ്ണന്‍റെ വേര്‍പാടില്‍ ഇന്ന് വൈകീട്ട് അബ്ബാസിയ യുനൈറ്റഡ് ഇന്ത്യന്‍ സ്കൂളില്‍ അനുശോചന യോഗം സംഘടിപ്പിക്കുമെന്ന് കല കുവൈത്ത് ഭാരവാഹികള്‍ അറിയിച്ചു. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News