കുവൈത്തിൽ പ്രതിദിന കോവിഡ് കേസുകൾ അയ്യായിരത്തിനടുത്തെത്തി

അധ്യാപകർക്കും വിദ്യാർത്ഥികൾക്കും കോവിഡ് രോഗലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് കുവൈത്ത് സർവ്വകലാശാലക്കു കീഴിലെ കോളേജ് ഓഫ് എജുക്കേഷൻ താൽക്കാലികമായി അടച്ചു

Update: 2022-01-13 19:14 GMT
Editor : abs | By : Web Desk
Advertising

കുവൈത്തിലെ പ്രതിദിനരോഗ സ്ഥിരീകരണത്തിലെ വർദ്ധന തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4883 പേർക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 32556 ആയി. 12.9 ശതമാനമാണ്‌ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

213 പേർ കോവിഡ് വാർഡുകളിലും 17 പേർ തീവ്ര ചികിത്സയിലുണ്ട്. ഒരു മരണം കൂടി ഇന്ന് സ്ഥിരീകരിച്ചതോടെ രാജ്യത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 2474 ആയി. കോവിഡ് പോസിറ്റിവ് ആയിരുന്ന 792 പേർക്ക് ഇന്ന് രോഗമുക്തി ലഭിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു .

അതിനിടെ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും കോവിഡ് രോഗലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് കുവൈത്ത് സർവ്വകലാശാലക്കു കീഴിലെ കോളേജ് ഓഫ് എജുക്കേഷൻ താൽക്കാലികമായി അടച്ചു. മുൻകരുതൽ നടപടികൾ സ്വീകരിച്ച ശേഷം ജനുവരി 16 ഞായറാഴ്ച മുതൽ പ്രവർത്തനം പുനരാരംഭിക്കുമെന്നു യൂണിവേഴ്‌സിറ്റി അധികൃതർ അറിയിച്ചു .  

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News