കുവൈത്തിൽ പ്രവാസികളുടെ ചികിത്സക്കായി നിർമ്മിച്ച ദമാൻ ആശുപത്രി ജഹ്റയിൽ ഉത്ഘാടനം ചെയ്തു

പ്രവാസികളുടെ വാര്‍ഷിക ആരോഗ്യ ഇൻഷുറൻസ് തുക 130 ദിനാറായി ഉടന്‍ വര്‍ദ്ധിപ്പിക്കുമെന്ന് സൂചന

Update: 2023-02-16 18:39 GMT

കുവൈത്തിലെ പ്രവാസികളുടെ ചികിത്സ സര്‍ക്കാര്‍ ആശുപത്രികളില്‍നിന്ന് മാറ്റുന്നതിന്‍റെ ഭാഗമായി രൂപവത്കരിച്ച ദമാൻ ആരോഗ്യ ഇൻഷുറൻസിന്‍റെ ആദ്യ ആശുപത്രി ജഹ്‌റ ഗവർണറേറ്റിൽ പൂര്‍ത്തിയായി. ആശുപത്രിയുടെ ഉത്ഘാടനം ദമാൻ കമ്പനി സി.ഇ.ഒ താമർ അറബ് നിര്‍വ്വഹിച്ചു. ഫാമിലി മെഡിസിൻ, ശിശു രോഗ വിഭാഗം, ദന്തരോഗ വിഭാഗം ഉൾപ്പെടെ പ്രതിവർഷം 243,000 രോഗികൾക്കായുള്ള പ്രവർത്തന ശേഷിയിലാണ് ആശുപത്രി ക്രമീകരിച്ചിരിക്കുന്നത്.

അഹമ്മദി, ഫർവാനിയ മേഖലയിലെ ആശുപത്രികളുടെ പ്രവര്‍ത്തനം അവസാന ഘട്ടത്തിലാണെന്നും ഈ വര്‍ഷം നാല് ആരോഗ്യ കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്നും താമർ അറബ് പറഞ്ഞു. വിദേശികളുടെ ചികിത്സയ്ക്കായി സര്‍ക്കാരിന്‍റെ നേതൃത്വത്തില്‍ സ്ഥാപിതമായ ഇന്‍ഷുറന്‍സ് കമ്പനിയാണ് ദമാന്‍. ഇൻഷുറൻസ് കമ്പനിക്കു കീഴിൽ രാജ്യവ്യാപകമായി 12 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും മൂന്നു വലിയ ആശുപത്രികളുമാണ് പ്രവര്‍ത്തിക്കുക.

Advertising
Advertising

മുഴുവൻ പദ്ധതികളും പ്രാവർത്തികമാകുന്നതോടെ സ്വകാര്യമേഖലയിലെ 20 ലക്ഷത്തിലധികം വരുന്ന വിദേശികളും അവരുടെ കുടുംബവും ഇതിന്‍റെ പ്രയോജകരായി മാറും. അത്യാധുനിക സൗകര്യങ്ങളുമുള്ള ആശപത്രികളും ക്ലിനിക്കുകളും ആണ് തയ്യാറാകുന്നത്. പൂർണതോതിൽ പ്രവർത്തനക്ഷമമാവുന്നതോടെ ഇൻഷുറൻസ് ഫീസ് നിലവിലെ 50 ദീനാറിൽനിന്ന് 130 ദീനാറായി ഉയരും. ക്ലിനിക്കുകളിലെയും ആശുപത്രിയിലേയും ഓരോ സന്ദർശനത്തിനും രണ്ട് ദീനാർ ഫയൽ ഓപണിങ് ഫീസ് നൽകേണ്ടി വരുമെന്നാണ് സൂചനകള്‍.

Full View
Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News