കുവൈത്തില്‍ വിഷാദ രോഗികള്‍ കൂടുന്നതായി റിപ്പോർട്ട്

Update: 2023-10-11 20:19 GMT
Advertising

കുവൈത്തില്‍ വിഷാദ രോഗികള്‍ കൂടുന്നതായി റിപ്പോർട്ട്. കുവൈത്ത് സെന്റർ ഫോർ മെന്റൽ ഹെല്‍ത്ത് നടത്തിയ പഠനത്തില്‍ രാജ്യത്ത് പ്രതിവർഷം 20 ശതമാനം ആളുകളെയാണ് വിഷാദരോഗം ബാധിക്കുന്നത്. ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് "മാനസിക ആരോഗ്യം ഒരു മൗലികാവകാശമാണ്" എന്ന തലക്കെട്ടില്‍ നടത്തിയ പരിപാടിയിലാണ് ഈ കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

കൃത്യസമയത്ത് കൗൺസലിങ്ങും മാനസിക പിന്തുണയും നൽകുകയാണെങ്കിൽ ഇവരെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരാൻ സാധിക്കുമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധർ പറഞ്ഞു. സാമൂഹിക മാധ്യമങ്ങളുടെ അമിതമായ ഉപയോഗവും മാനസിക സംഘർഷം വർധിക്കാൻ കാരണമാവുന്നതായി സിമ്പോസിയം അഭിപ്രായപ്പെട്ടു.

രോഗികളുടെയും ഡോക്ടർമാരുടെയും അവകാശങ്ങൾ ഉറപ്പുനൽകുന്ന മാനസികാരോഗ്യ നിയമം നടപ്പിലാക്കിയ സര്‍ക്കാരിനെ യോഗം അഭിനന്ദിച്ചു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News