സമ്മർ സീസണിൽ കുവൈത്ത് വിമാനത്താവളത്തിൽ യാത്രക്കാരുടെ വർധന പ്രതീക്ഷിക്കുന്നതായി ഡിജിസിഎ

300നും 350നും ഇടയിൽ വിമാനങ്ങൾ ഇക്കാലയളവിൽ കുവൈത്തിലേക്കും പുറത്തേക്കും സർവീസ് നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അധികൃതർ

Update: 2022-05-10 19:22 GMT
Advertising

ഇത്തവണ സമ്മർ സീസണിൽ കുവൈത്ത് വിമാനത്താവളത്തിൽ യാത്രക്കാരുടെ റെക്കോർഡ് വർധന പ്രതീക്ഷിക്കുന്നതായി ഡിജിസിഎ. തിരക്ക് നേരിടാൻ വിമാനത്താവളത്തിലെ വിവിധ വകുപ്പുകളും എയർലൈൻ കമ്പനികളും പൂർണ സജ്ജമാണെന്നും അധികൃതർ അറിയിച്ചു. കോവിഡ് കോവിഡ് മഹാമാരി ആരംഭിക്കുന്നതിനു തൊട്ടു മുൻപ് 2019ൽ ഉണ്ടായിരുന്നതിനേക്കാൾ യാത്രക്കാർ ഈ വർഷം കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം ഉപയോഗപ്പെടുത്തുമെന്നാണ് പ്രതീക്ഷയെന്നു ഡിജിസിഎ എയർപോർട്ട് അഫയേഴ്സ് മേധാവി എഞ്ചിനീയർ സാലേഹ് അൽ ഫദാഗി പറഞ്ഞു.

കുവൈത്തിൽ നിന്ന് ഓപറേറ്റ് ചെയ്യുന്ന 50 ഓളം വിമാനക്കമ്പനികളാണ് വേനൽക്കാല ഷെഡ്യൂൾ സമർപ്പിച്ചത്. ഒക്ടോബർ 31 വരെയുള്ള ഷെഡ്യൂൾ ഡിജിസിഎ അനുമതി നൽകിയിട്ടുണ്ട്. 300നും 350നും ഇടയിൽ വിമാനങ്ങൾ ഇക്കാലയളവിൽ കുവൈത്തിലേക്കും പുറത്തേക്കും സർവീസ് നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഫെബ്രുവരിയിലെ ദേശീയ ദിന അവധി മുതൽ തന്നെ വിമാനത്താവളത്തിൽ കൃത്യമായ വർക്ക് പ്ലാൻ നടപ്പാക്കിത്തുടങ്ങിയിട്ടുണ്ട്. യാത്ര നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ സാധിക്കുന്ന വിധം ചെക്കിങ് കൗണ്ടറുകൾ വർധിപ്പിച്ചിട്ടുണ്ട്. അന്തർദേശീയ നിലവാരത്തിലുള്ള സെക്യൂരിറ്റി സംവിധാനങ്ങളാണ് ബാഗേജ് പരിശോധനക്കും മറ്റുമായി ഒരുക്കിയത്. വിമാനത്താവളത്തിലെ സുരക്ഷാ സംവിധാനങ്ങൾ വിലയിരുത്തുന്നതിനായുള്ള പരിശോധനകൾ ബ്രിട്ടീഷ് ഡി എഫ് ടി ടീം ആരംഭിച്ചിട്ടുണ്ട്. അടുത്ത ആഴ്ചയോടെ ഓഡിറ്റിങ് പൂർത്തിയാക്കി ഡിജിസിഎക്കും ആഭ്യന്തര മന്ത്രാലയത്തിനും റിപ്പോർട്ട് കൈമാറും. വേനൽ സീസണിലെ യാത്രക്കാരുടെ തിരക്ക് നേരിടാൻ എയർലൈൻസുകളും സജ്ജമാണ്. 47 പാസഞ്ചർ എയർ ലൈൻസുകളും മൂന്നു കാർഗോ കമ്പനികളുമാണ് കുവൈത്തിൽ നിന്ന് ഓപറേറ്റ് ചെയുന്നത്. നേരത്തെ കോവിഡ് പ്രതിസന്ധിയുടെ ഫലമായി വിമാനക്കമ്പനികൾ നേരിട്ടിരുന്ന ജീവനക്കാരുടെ കുറവ് പരിഹരിക്കപ്പെട്ടിട്ടുണ്ടെന്നും എൻജിനീയർ സാലേഹ് അൽ ഫദാഗി കൂട്ടിച്ചേർത്തു.


Full View

DGCA expects an increase in passengers at Kuwait International Airport during the summer season

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News