ദുബൈ ഇന്റർനാഷണൽ ഫ്രീ സ്‌കീയിംഗ് ചാമ്പ്യൻഷിപ്പ്: കുവൈത്ത് ഐസ് സ്‌കീയിംഗ് ടീമിന് മികച്ച നേട്ടം

വിവിധ വിഭാഗങ്ങളിലായി സഹോദരങ്ങളായ സലീലും സഫ അബ്ദുല്ലയും ആറ് മെഡലുകൾ നേടി

Update: 2024-10-22 13:01 GMT

കുവൈത്ത് സിറ്റി: ദുബൈ ഇന്റർനാഷണൽ ഫ്രീ സ്‌കീയിംഗ് ചാമ്പ്യൻഷിപ്പിൽ കുവൈത്തിലെ ഐസ് സ്‌കീയിംഗ് ടീമിന് മികച്ച നേട്ടം. വിവിധ വിഭാഗങ്ങളിലായി കുവൈത്ത് താരങ്ങൾ ആറ് മെഡലുകൾ നേടി. വനിതാ മത്സരത്തിൽ സഹോദരങ്ങളായ സലീലിനും സഫ അബ്ദുല്ലയുമാണ് കുവൈത്തിനായി മിന്നും പ്രകടനം കാഴ്ചവെച്ചത്.

സലീൽ ഒരു സ്വർണവും രണ്ട് വെള്ളി മെഡലും നേടിയപ്പോൾ സഹോദരി സഫ ഒരു സ്വർണവും ഒരു വെള്ളിയും ഒരു വെങ്കലവും നേടി. ചാമ്പ്യൻഷിപ്പിൽ ബഹ്‌റൈൻ, മാസിഡോണിയ, ബെൽജിയം, ലാത്വിയ, ഗ്രീസ്, എസ്തോണിയ, പോളണ്ട്, തായ്‌ലൻഡ്, യു.എ.ഇ, എന്നിവിടങ്ങളിൽ നിന്നുള്ള ടീമുകൾ പങ്കെടുത്തിരുന്നു.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News