കുവൈത്തില്‍ ഇലക്ട്രോണിക് തട്ടിപ്പുകള്‍ പെരുകുന്നു; കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍

സര്‍ക്കാര്‍ ഏജന്‍സികളുടെ നേതൃത്വത്തില്‍ പൗരന്മാര്‍ക്കിടയിലും താമസക്കാര്‍ക്കിടയിലും ബോധവൽക്കരണങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ദിനവും പുതു രീതിയിലുള്ള തട്ടിപ്പുകളാണ് അരങ്ങേറുന്നത് .

Update: 2023-08-26 15:51 GMT
Editor : rishad | By : Web Desk

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇലക്ട്രോണിക് തട്ടിപ്പുകള്‍ പെരുകുന്നു.  സാമ്പത്തിക ഇടപാടുകളിലും ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നതിലും കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍.

കുവൈത്തില്‍ ഇലക്ട്രോണിക് തട്ടിപ്പുകളും സാമ്പത്തിക കുറ്റകൃത്യങ്ങളും കൂടിവരുന്നതായി റിപ്പോര്‍ട്ടുകള്‍. രാജ്യത്ത് പ്രതിദിനം പത്തിലേറെ തട്ടിപ്പ് പരാതികളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സര്‍ക്കാര്‍ ഏജന്‍സികളുടെ നേതൃത്വത്തില്‍ പൗരന്മാര്‍ക്കിടയിലും താമസക്കാര്‍ക്കിടയിലും ബോധവൽക്കരണങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ദിനവും പുതു രീതിയിലുള്ള തട്ടിപ്പുകളാണ് അരങ്ങേറുന്നത് .

Advertising
Advertising

സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് ഇലക്ട്രോണിക് തട്ടിപ്പുകൾ മിക്കതും നടക്കുന്നത്. ഇത്തരം തട്ടിപ്പുമായി ബന്ധപ്പെട്ട് നിരവധി പേർക്കാണ് പണം നഷ്ടമാകുന്നതെന്ന് പ്രാദേശിക മാധ്യമമായ അൽ-അൻബ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ തട്ടിപ്പുകള്‍ക്ക് ഇരയാകുന്നവരില്‍ പലരും പരാതിയുമായി അധികൃതരെ സമീപക്കാത്തത് അന്വേഷണത്തില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

ഇന്റർനെറ്റ് ബാങ്കിങ്, മൊബൈൽ ബാങ്കിങ്, കാർഡ് ഹാജരാക്കാതെ ഫോണിലൂടെ നടത്തുന്ന ഇടപാടുകൾ,ഓൺലൈൻ ഇടപാടുകൾ എന്നീവ വഴിയാണ് രാജ്യത്തെ ഡിജിറ്റല്‍ ഇടപാടുകള്‍ നടക്കുന്നത്. അക്കൗണ്ടിലെ ഇടപാടുകൾ നടക്കുമ്പോള്‍ അപ്പപ്പോൾ ഹ്രസ്വ സന്ദേശങ്ങളായി മൊബൈലുകളിൽ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.

അതോടൊപ്പം ബാങ്കുകൾ നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇടപാടുകളുടെ ആധികാരികത പരിശോധിച്ച് ഉറപ്പിക്കുകയും വേണമെന്ന് സൈബര്‍ വിദഗ്ദര്‍ അഭിപ്രായപ്പെട്ടു .ഈ വര്‍ഷം ആദ്യം വന്ന സൈബര്‍ റിപ്പോര്‍ട്ട് പ്രകാരം ആഗോളതലത്തിൽ ഹാക്കിംഗ് ശ്രമങ്ങളും സൈബർ ആക്രമണങ്ങളും നേരിടുന്ന കാര്യത്തിൽ കുവൈത്ത് മൂന്നാം സ്ഥാനത്താണുള്ളത്.  

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News