പ്രവാസി വെൽഫെയർ കുവൈത്ത് പൊതുസമ്മേളനം സംഘടിപ്പിച്ചു

സംസ്ഥാന പ്രസിഡണ്ടായി തെരെഞ്ഞെടുക്കപ്പെട്ട ആദ്യ വിദേശ സന്ദർശനത്തിൽ റസാഖ് പാലേരിക്ക് ഊഷ്മളമായ സ്വീകരണം നൽകി

Update: 2023-02-19 16:54 GMT

കുവൈത്തിലെ പ്രമുഖ പ്രവാസി സംഘടനയായ പ്രവാസി വെൽഫെയർ കുവൈത്ത് പൊതുസമ്മേളനം സംഘടിപ്പിച്ചു. ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു

സംസ്ഥാന പ്രസിഡണ്ടായി തെരെഞ്ഞെടുക്കപ്പെട്ട ആദ്യ വിദേശ സന്ദർശനത്തിൽ റസാഖ് പാലേരിക്ക് ഊഷ്മളമായ സ്വീകരണം നൽകി . ചെണ്ട വാദ്യ മേളങ്ങളോടെയാണ് പ്രവർത്തകർ അദ്ദേഹത്തെ വേദിയിലേക്കാനയിച്ചത്. സമ്മേളനത്തിൽ പ്രവാസി വെൽഫെയർ കുവൈത്ത് പ്രസിഡണ്ട് അൻവർ സഈദ് അദ്ധ്യക്ഷത വഹിച്ചു. 14 ജില്ലാ കമ്മിറ്റികളും മേഖലാ ഭാരവാഹികളും റസാഖ് പാലേരിയെ പൊന്നാട അണിയിച്ച് ആദരിച്ചു.

സെക്രട്ടറി അൻവർ ഷാജി സമ്മേളന പ്രമേയം അവതരിപ്പിച്ചു. പ്രവാസി വെൽഫെയർ കുവൈത്തിന്റെ പുതിയ പ്രവർത്തന വർഷത്തേക്കുള്ള ഭാരവാഹികളുടെ പ്രഖ്യാപനവും റസാഖ് പാലേരി നിർവ്വഹിച്ചു. പുതുതായി തെരെഞ്ഞെടുക്കപ്പെട്ട പ്രസിസണ്ട് ലായി ക് അഹമ്മദ് സദസ്സിനെ അഭിസംബോധനം ചെയ്ത് സംസാരിച്ചു. ജനറൽ സെക്രട്ടറി റഫീഖ് ബാബു സ്വാഗതവും സെക്രട്ടറി അഷ്കർ മാളിയേക്കൽ നന്ദിയും പറഞ്ഞു.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News