കാലാവധി കഴിഞ്ഞ ശീതീകരിച്ച മാംസം; കുവൈത്തില്‍ മാംസ വ്യാപാരകേന്ദ്രം അടച്ചുപൂട്ടി
Update: 2023-10-02 02:39 GMT
കുവൈത്തില്‍ മാംസ വ്യാപാര കേന്ദ്രം അടച്ചുപൂട്ടി. കഴിഞ്ഞ ദിവസം വാണിജ്യ മന്ത്രാലയത്തിലെ ഇൻസ്പെക്ടർമാർ നടത്തിയ പരിശോധനയിലാണ് കാലാവധി കഴിഞ്ഞ ശീതീകരിച്ച മാംസം കണ്ടെത്തിയത്.
എക്‌സ്പയറി തീയതിയില്‍ കൃത്രിമം കാണിച്ച് വില്‍പ്പന നടത്താന്‍ ശ്രമിച്ച മാംസമാണ് പിടികൂടിയത്.
പൊതുജനാരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകും വിധം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കെമെന്ന് അധികൃതര്‍ പറഞ്ഞു. പിടികൂടിയ പ്രതികളെ തുടര്‍ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്തു.