രാജ്യമെങ്ങും കനത്ത മൂടല്‍മഞ്ഞ്; കുവൈത്തിൽ അതിശൈത്യം തുടരുന്നു

വായുസഞ്ചാരം കുറഞ്ഞ മുറികളിലും തമ്പുകളിലും തണുപ്പകറ്റാൻ കരി കത്തിക്കുന്നത് ഒഴിവാക്കണമെന്ന് നിര്‍ദ്ദേശം

Update: 2023-01-24 20:03 GMT

കുവൈത്തിൽ അതിശൈത്യം തുടരുന്നു. പലയിടങ്ങളിലും അന്തരീക്ഷ ഉഷ്മാവ് ‌ പൂജ്യം ഡിഗ്രി സെല്‍ഷ്യസിലെത്തി. വായുസഞ്ചാരം കുറഞ്ഞ മുറികളിലും തമ്പുകളിലും തണുപ്പകറ്റാൻ കരി കത്തിക്കുന്നത് ഒഴിവാക്കണമെന്ന് അധികൃതര്‍ നിര്‍ദേശം  നല്‍കി.

കഴിഞ്ഞ ദിവസം മുതലാണ്‌ രാജ്യത്ത് കൊടും തണുപ്പ് അനുഭവപ്പെട്ട് തുടങ്ങിയത്. രാത്രികളില്‍ മരുപ്രദേശങ്ങളില്‍ അന്തരീക്ഷ ഉഷ്മാവ് പൂജ്യം ഡിഗ്രി സെല്‍ഷ്യസിലും കുറവാണ് രേഖപ്പെടുത്തിയത്. ഈ വര്‍ഷത്തെ ഏറ്റവും തണുപ്പുള്ള ദിവസങ്ങളായിരിക്കും അടുത്ത ദിവസങ്ങളില്‍ അനുഭവപ്പെടുക. രാജ്യത്ത് ഇപ്പോള്‍ അസ്റാഖ് സീസണാനെന്ന് കാലാവസ്ഥ നിരീക്ഷകന്‍ ആദിൽ അൽ സഅദൂൻ പറഞ്ഞു.

Advertising
Advertising

ജനുവരി 24 മുതല്‍ ജനുവരി 31 വരെയാണ് അസ്റാഖ് സീസണ്‍ നീണ്ടുനില്‍ക്കുക. പകൽ സമയത്തേക്കാൾ രാത്രിയിലും പുലര്‍ച്ചയും അന്തരീക്ഷ താപനില പൂജ്യത്തിന് താഴെയാകും. കാസ്പിയൻ കടലിന് മുകളിലൂടെ വീശുന്ന തണുത്ത വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തിപ്രാപിച്ചതാണ് അസ്റാഖ് സീസണിലെ തണുപ്പിന് പ്രധാന കാരണം. തുറന്ന പ്രദേശങ്ങൾ, മരുഭൂമികൾ, കൃഷിയിടങ്ങൾ എന്നിവടങ്ങളില്‍ ശക്തമായ തണുപ്പായിരിക്കും അനുഭവപ്പെടുക. കട്ടിയുള്ള പ്രതിരോധ വസ്ത്രങ്ങള്‍ ധരിച്ചിട്ട് പോലും ആളുകള്‍ പുറത്തിറങ്ങാന്‍ പ്രയാസപ്പെടുന്ന രീതിയിലാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കുവൈത്തിലെ കാലാവസ്ഥ. അതിശൈത്യം കണക്കിലെടുത്ത് വേണ്ട മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

Full View

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News