വ്യാജ കുവൈത്ത് ടവേഴ്‌സ് ടിക്കറ്റ് തട്ടിപ്പ്; ഈജിപ്ഷ്യൻ സ്വദേശിക്ക് ഏഴു വർഷം തടവും പിഴയും

വ്യാജ ടിക്കറ്റുകൾ പ്രിൻ്റ് ചെയ്ത പ്രതി യഥാർത്ഥ ടിക്കറ്റുകളാണെന്ന തരത്തിൽ സന്ദർശകരെ കബളിപ്പിക്കുകയായിരുന്നു

Update: 2024-07-02 13:47 GMT

കുവൈത്ത് സിറ്റി: വ്യാജ കുവൈത്ത് ടവേഴ്‌സ് ടിക്കറ്റ് തട്ടിപ്പ് കേസിൽ ഈജിപ്ത്ത് സ്വദേശിക്ക് ഏഴു വർഷം തടവും പിഴയും. കോർട്ട് ഓഫ് അപ്പീലാണ് വിധി പുറപ്പെടുവിച്ചത്. കുവൈത്ത് ടവറിലെ ജീവനക്കാരനായ പ്രതി ടിക്കറ്റുകൾ അംഗീകൃതമല്ലാത്ത പ്രസ്സിൽ നിന്നും പ്രിന്റ് ചെയ്യുകയും യഥാർത്ഥ ടിക്കറ്റുകളാണെന്ന രീതിയിൽ സന്ദർശകരെ കബളിപ്പിക്കുകയുമായിരുന്നു.

തട്ടിപ്പിലൂടെ ഇയാൾ അപഹരിച്ച തുകയുടെ ഇരട്ടി പിഴയും ദുരുപയോഗം ചെയ്ത ഫണ്ടും തിരികെ നൽകണമെന്ന് വിധിയിൽ പറയുന്നുണ്ട്. 58,000 ദിനാറാണ് പിഴയായി അടക്കേണ്ടത്. ഇതുകൂടാതെ 29,000 ദിനാർ തിരിച്ചടക്കുകയും വേണം. സംഭവത്തെ തുടർന്ന് ഇയാളെ തൊഴിലിൽ നിന്നും പിരിച്ചുവിട്ടു.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News