കുവൈത്ത് റിഗ്ഗ മേഖലയിലെ രണ്ട് അപ്പാർട്ടുമെന്റുകളിൽ തീപിടിത്തം; മൂന്ന് പേർ മരിച്ചു
നിരവധി പേർക്ക് പരിക്കേറ്റതായി അധികൃതർ
Update: 2025-06-01 07:53 GMT
കുവൈത്ത് സിറ്റി: കുവൈത്തിലെ റിഗ്ഗ മേഖലയിലെ രണ്ട് അപ്പാർട്ടുമെന്റുകളിൽ ഞായറാഴ്ച പുലർച്ചെ ഉണ്ടായ തീപിടിത്തത്തിൽ മൂന്ന് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു. ഷുവൈഖ് ഇൻഡസ്ട്രിയൽ, അർദിയ കേന്ദ്രങ്ങളിൽ നിന്നെത്തിയ അഗ്‌നിശമന സേനയും സെർച്ച് ആൻഡ് റെസ്‌ക്യൂ വിഭാഗവും ചേർന്നാണ് തീയണച്ചത്.
പരിക്കേറ്റ ചിലർക്കു സ്ഥലത്തുതന്നെ പ്രാഥമിക ചികിത്സ നൽകുകയും മറ്റുള്ളവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. കെട്ടിട ഉടമകൾ തീ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് ജനറൽ ഫയർ ഫോഴ്സ് പ്രസ് വിഭാഗം അഭ്യർത്ഥിച്ചു.