റെഡ് ലിസ്റ്റ് രാജ്യങ്ങളില്‍ നിന്ന് വിമാനസര്‍വീസ്; കുവൈത്ത് വ്യോമയാന വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി

അനുമതി നല്‍കിക്കൊണ്ട് നേരത്തെ മന്ത്രിസഭ പ്രഖ്യാപനം വന്നിരുന്നെങ്കിലും വ്യോമയാന വകുപ്പിന്റെ സര്‍ക്കുലര്‍ ഇറങ്ങാത്തതിനാല്‍ വിമാനക്കമ്പനികള്‍ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിരുന്നില്ല. എന്നാല്‍ ഇന്ന് വിജ്ഞാപനം ഇറങ്ങിയതോടെ അടുത്ത ദിവസം തന്നെ സര്‍വീസുകള്‍ ആരംഭിച്ചേക്കുമെന്നാണ് വിവരം.

Update: 2021-08-24 16:55 GMT

റെഡ് ലിസ്റ്റ് രാജ്യങ്ങളില്‍ നിന്ന് നേരിട്ടുള്ള വിമാനസര്‍വീസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് എയര്‍ലൈന്‍സുകള്‍ക്കുള്ള മാര്‍ഗനിര്‍ദേശം കുവൈത്ത് വ്യോമയാന വകുപ്പ് പുറത്തിറക്കി. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് ഈ ആഴ്ച തന്നെ സര്‍വീസ് ആരംഭിക്കുമെന്നാണ് സൂചന. മന്ത്രിസഭാ അനുമതിയുടെ അടിസ്ഥാനത്തില്‍ ഇന്ത്യ, ഈജിപ്ത്, ബംഗ്ലാദേശ്, പാകിസ്ഥാന്‍, ശ്രീലങ്ക, നേപ്പാള്‍ എന്നിവിടങ്ങളില്‍നിന്ന് നേരിട്ട് കുവൈത്തിലേക്ക് വിമാന സര്‍വീസിന് അനുമതി നല്‍കിയതായി കാണിച്ചാണ് വ്യോമയാന വകുപ്പ് വിമാനക്കമ്പനികള്‍ക്ക് സര്‍ക്കുലര്‍ നല്‍കിയത്. ഇതോടൊപ്പം യാത്രക്കാര്‍ക്കുള്ള നിബന്ധനകളും നടപടിക്രമങ്ങളും വിശദീകരിക്കുന്നുമുണ്ട്.

Advertising
Advertising

അനുമതി നല്‍കിക്കൊണ്ട് നേരത്തെ മന്ത്രിസഭ പ്രഖ്യാപനം വന്നിരുന്നെങ്കിലും വ്യോമയാന വകുപ്പിന്റെ സര്‍ക്കുലര്‍ ഇറങ്ങാത്തതിനാല്‍ വിമാനക്കമ്പനികള്‍ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിരുന്നില്ല. എന്നാല്‍ ഇന്ന് വിജ്ഞാപനം ഇറങ്ങിയതോടെ അടുത്ത ദിവസം തന്നെ സര്‍വീസുകള്‍ ആരംഭിച്ചേക്കുമെന്നാണ് വിവരം. ഇന്നുമുതല്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്ന് ഡി.ജി.സി.എ വ്യക്തമായി പറഞ്ഞിട്ടില്ല. അതേസമയം വ്യാഴാഴ്ചമുതല്‍ ഇന്ത്യയില്‍ നിന്നുള്ള സര്‍വീസുകള്‍ ആരംഭിക്കുമെന്നു അല്‍ റായി ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. കൊറോണ എമര്‍ജന്‍സി കമ്മിറ്റി നിശ്ചയിച്ച വ്യവസ്ഥകള്‍ക്ക് അനുസൃതമായാണ് ഇന്ത്യ ഉള്‍പ്പെടെയുള്ള ആറു രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് പ്രവേശനം അനുവദിക്കുക കുവൈത്ത് അംഗീകരിച്ച ഫൈസര്‍, ആസ്ട്രസെനക/കോവിഷീല്‍ഡ്, മോഡേണ, ജോണ്‍സന്‍ & ജോണ്‍സണ്‍ (ഒറ്റഡോസ്) വാക്‌സിനുകളിലൊന്ന് സ്വീകരിച്ചവര്‍ക്കാണ് പ്രവേശനം. കുവൈത്ത് അംഗീകരിച്ചിട്ടില്ലാത്ത സിനോഫാം, സ്പുട്‌നിക്, സിനോവാക് വാക്‌സിന്‍ എടുത്തവര്‍ കുവൈത്ത് അംഗീകരിച്ച വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസായി എടുത്താലും പ്രവേശനം അനുവദിക്കും. 72 മണിക്കൂറിനുള്ളില്‍ എടുത്ത പി.സി.ആര്‍ നെഗറ്റിവ് റിപ്പോര്‍ട്ട്, ഏഴു ദിവസത്തെ ഗാര്‍ഹിക നിരീക്ഷണം, ശ്ലോനിക് ആപ്പ് രജിസ്‌ട്രേഷന്‍ എന്നിവയും നിര്‍ബന്ധമാണ്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News