കുവൈത്തിൽ വിദേശി ആരോഗ്യ ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് പ്രതിസന്ധിയുണ്ടാക്കുന്നതായി റിപ്പോർട്ട്

ഡോക്ടർ, നഴ്‌സ്, ടെക്‌നിഷ്യൻ എന്നീ തസ്തികകളിൽ നിന്നാണ് കൂടുതൽ കൊഴിഞ്ഞുപോക്ക്. കഴിഞ്ഞ മാസങ്ങളിൽ നിരവധി മലയാളി നഴ്സുമാർ ജോലി രാജിവെച്ചു ബ്രിട്ടനിലേക്കും മറ്റും മാറിയിരുന്നു.

Update: 2022-03-05 16:44 GMT

കുവൈത്തിൽനിന്ന് വിദേശി ആരോഗ്യ ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് പ്രതിസന്ധിയുണ്ടാക്കുന്നതായി റിപ്പോർട്ട്. മലയാളികൾ ഉൾപ്പെടെ നിരവധി പേരാണ് കഴിഞ്ഞ മാസങ്ങളിൽ ജോലി രാജിവെച്ചത്. കാനഡ, ന്യൂസിലാൻഡ്, യുകെ തുടങ്ങിയ രാജ്യങ്ങളിൽനിന്ന് മികച്ച അവസരങ്ങൾ ലഭിക്കുന്നത് കൊണ്ടാണ് ഭൂരിഭാഗം പേരും കുവൈത്ത് വിടുന്നത്.

ഡോക്ടർ, നഴ്‌സ്, ടെക്‌നിഷ്യൻ എന്നീ തസ്തികകളിൽ നിന്നാണ് കൂടുതൽ കൊഴിഞ്ഞുപോക്ക്. കഴിഞ്ഞ മാസങ്ങളിൽ നിരവധി മലയാളി നഴ്സുമാർ ജോലി രാജിവെച്ചു ബ്രിട്ടനിലേക്കും മറ്റും മാറിയിരുന്നു. കോവിഡ് കാലത്ത് വിശ്രമമില്ലാതെ തൊഴിലെടുത്ത ആരോഗ്യ ജീവനക്കാർക്ക് മന്ത്രാലയം അടുത്തിടെ അധികവേതനം നൽകിയിരുന്നു. 2000 ദീനാർ മുതൽ 5000 ദീനാർ വരെ ലഭിച്ചവരുണ്ട്. കോവിഡിനെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങളിൽ മുന്നിൽ നിന്ന ആരോഗ്യമന്ത്രാലയത്തിലെയും ആഭ്യന്തരമന്ത്രാലയത്തിലെയും ജീവനക്കാർക്ക് ആറുമാസത്തേക്ക് റേഷനും നൽകുന്നുണ്ട്. ഇത്തരം പ്രോത്സാഹന നടപടികൾ ഉണ്ടെങ്കിലും കൂടുതൽ മെച്ചപ്പെട്ട ജീവിത സാഹചര്യം തേടി പോകുന്നവരുടെ എണ്ണം വർധിക്കുകയാണ്.

പ്രതിസന്ധി ഒഴിവാക്കാൻ ആരോഗ്യ മന്ത്രാലയം ശമ്പളപരിഷ്‌കരണം ഉൾപ്പെടെയുള്ള നടപടികളിലേക്ക് നീങ്ങുന്നതായാണ് റിപ്പോർട്ടുകൾ നഴ്സിങ് മേഖലയിൽ സ്വദേശികളെ പരിശീലനം നൽകി വളർത്തിക്കൊണ്ട് വരാനുള്ള ശ്രമങ്ങളും അധികൃതർ ആരംഭിച്ചിട്ടുണ്ട്.


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News