Writer - razinabdulazeez
razinab@321
കുവൈത്ത് സിറ്റി: കുവൈത്തിൽ ജലശുദ്ധീകരണ പൈപ്പുകൾക്കുള്ളിൽ നൂതനമായി ഒളിപ്പിച്ച നിലയിൽ 4 ദശലക്ഷം കാപ്റ്റഗൺ ഗുളികകൾ പിടിച്ചെടുത്തു. കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷനും ജനറൽ ഫയർ ഫോഴ്‌സും ചേർന്നാണ് ശ്രമം പരാജയപ്പെടുത്തിയത്. ഏകദേശം 12 ദശലക്ഷം കുവൈത്ത് ദിനാർ വില വരുമിത്. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം, നീക്കങ്ങൾക്ക് ചുക്കാൻ പിടിച്ച പ്രതി വിദേശത്താണ്. വ്യക്തിയെ പിടികൂടി നിയമനടപടികൾ ആരംഭിക്കുന്നതിന് വിദേശ രാജ്യത്തെ ഡ്രഗ് കൺട്രോൾ ഏജൻസിയുമായി ഏകോപനം നടക്കുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു.