കുവൈത്തിലെ സാൽമി മേഖലയിൽ നാല് വാഹനങ്ങൾക്ക് തീ പിടിച്ചു.
വേനൽ കടുത്തതോടെ വാഹനങ്ങൾക്ക് തീപിടിക്കുന്നത് പതിവാണ്
Update: 2023-07-15 20:34 GMT
കുവൈത്തിലെ സാൽമി മേഖലയിൽ നിരവധി വാഹനങ്ങൾക്ക് തീപിടിച്ചു. നാല് വാഹനങ്ങളിലാണ് തീപിടിത്തമുണ്ടായത്. ഒരു ബസ് പൂർണമായും കത്തി നശിച്ചു. കഴിഞ്ഞ ദിവസമാണ് സംഭവമെന്ന് ജനറൽ ഫയർഫോഴ്സിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു.
ഷഖയ, ജഹ്റ, ഹർഫി മേഖലകളിലെ അഗ്‌നിശമന സേനയെത്തിയാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. രാജ്യത്ത് താപ നില ഉയർന്നതോടെ തീ പിടിത്ത കേസുകൾ കൂടിയുണ്ട്. കഴിഞ്ഞ ആറു മാസത്തിനിടയിൽ 2,150 തീപിടിത്തമാണ് അഗ്‌നിശമനസേന കൈകാര്യം ചെയ്തത്. വേനൽ കടുത്തതോടെ വാഹനങ്ങൾക്ക് തീ പിടിക്കുന്നത് പതിവാണ്.