കുവൈത്തിൽ റോഡ് സുരക്ഷ വർധിപ്പിക്കാൻ നൂതന സാങ്കേതിക വിദ്യകളുമായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ്

ശബ്ദവും ദൃശ്യവും റെക്കോർഡ് ചെയ്യാവുന്ന കാമറകളുമായി പ്രത്യേക പട്രോളിങ് വാഹനങ്ങൾ അഭ്യന്തര മന്ത്രാലയം പുറത്തിറക്കി

Update: 2023-03-07 16:42 GMT

കുവൈത്തില്‍ റോഡ് സുരക്ഷ വർധി പ്പിക്കുന്നതിന്റെ ഭാഗമായി നൂതന സാങ്കേതിക വിദ്യകളുമായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ്. ശബ്ദവും ദൃശ്യവും റെക്കോർഡ് ചെയ്യാവുന്ന കാമറകളുമായി പ്രത്യേക പട്രോളിങ് വാഹനങ്ങൾ അഭ്യന്തര മന്ത്രാലയം പുറത്തിറക്കി. വാഹനങ്ങളിലെ കാമറകൾ വഴി മുന്നിലെയും പിന്നിലെയും ദൃശ്യങ്ങളും ശബ്ദങ്ങളും പകർത്താനാകും.

ഗതാഗത നിയമ ലംഘനങ്ങൾ ഇതുവഴി കൃത്യമായി രേഖപ്പെടുത്താനാകുമെന്ന് ട്രാഫിക് അധികൃതര്‍ വ്യക്തമാക്കി. രാജ്യത്തെ പൊതുജനങ്ങളുടെ സുരക്ഷ കണക്കിലെടുത്തും അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമായാണ് പുതിയ സജ്ജീകരണമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News