ഗൾഫ് കപ്പ് ഫുട്ബോൾ: കുവൈത്ത് ശനിയാഴ്ച ആദ്യ മൽസരത്തിനിറങ്ങും
ഇറാഖിലെ ബസ്രയിൽ വൈകീട്ട് 7.15ന് ഖത്തറുമായാണ് കുവൈത്തിന്‍റെ ആദ്യ മൽസരം
Update: 2023-01-06 19:54 GMT
കുവൈത്ത് സിറ്റി: 25-ആമത് ഗൾഫ് കപ്പ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കുവൈത്ത് ശനിയാഴ്ച ആദ്യ മൽസരത്തിനിറങ്ങും. ഇറാഖിലെ ബസ്രയിൽ വൈകീട്ട് 7.15ന് ഖത്തറുമായാണ് കുവൈത്തിന്‍റെ ആദ്യ മൽസരം. ടൂർണമെന്‍റിന് ടീം പൂർണ്ണ സജ്ജരാണെന്ന് കോച്ച് റൂയി ബെന്റോ പറഞ്ഞു. കുവൈത്ത് കളിക്കാരിൽ തനിക്ക് വലിയ വിശ്വാസമുണ്ട്. അവർ തങ്ങളുടെ മികച്ച കഴിവുകൾ പുറത്തെടുക്കുമെന്നും ഖത്തറിനെതിരായ വിജയത്തോടെ തുടക്കം മികച്ചതാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുവൈത്ത് ഉൾപ്പെടുന്ന ഗ്രൂപ്പ് ബിയിൽ ബഹ്റൈൻ, ഖത്തർ, യു.എ.ഇ എന്നിവർ ഉൾപ്പെടുന്ന ശക്തമായ ഗ്രൂപ്പിലാണ് കുവൈത്ത്. രണ്ടാം മൽസരത്തിൽ 10ന് യു.എ.ഇയുമായി ഏറ്റുമുട്ടും. 13 ബഹ്റൈനുമായാണ് അവസാന മൽസരം.