കുവൈത്തില്‍ ഗള്‍ഫ് മാര്‍ട്ട് വീണ്ടും തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു
1999 മുതൽ കുവൈത്തില്‍ പ്രവർത്തിക്കുന്ന ഗള്‍ഫ് മാര്‍ട്ട് പിന്നീട് ഓങ്കോസ്റ്റ് ഗ്രൂപ്പ് ഏറ്റെടുക്കുകയായിരുന്നു.
കുവൈത്ത് സിറ്റി: കുവൈത്തിലെ ആദ്യകാല സൂപ്പർ മാർക്കറ്റുകളിലൊന്നായ ഗള്‍ഫ് മാര്‍ട്ട് വീണ്ടും തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു. ശുവൈഖില്‍ ആരംഭിച്ച പുതിയ ഷോറുമിന്‍റെ ഉത്ഘാടനം അശോക് കൽറയും ഡോ. അമീർ അഹമ്മദും ചേര്‍ന്ന് നിര്‍വ്വഹിച്ചു. ഗൾഫ് മാർട്ട് സി.ഇ.ഒ രമേഷ് ആനന്ദ ദാസ് സന്നിഹിതരായിരുന്നു. 1999 മുതൽ കുവൈത്തില്‍ പ്രവർത്തിക്കുന്ന ഗള്‍ഫ് മാര്‍ട്ട് പിന്നീട് ഓങ്കോസ്റ്റ് ഗ്രൂപ്പ് ഏറ്റെടുക്കുകയായിരുന്നു.
പഴങ്ങള്‍, ഫ്രഷ് പച്ചക്കറികള്‍, മത്സ്യം, മാംസം, മുട്ട, വിവിധ സൗന്ദര്യവർദ്ധക വസ്തുക്കൾ, വീട്ടുപകരണങ്ങൾ തുടങ്ങിയവയുടെ വിപുലമായ ശേഖരമാണ് ഉപഭോക്താക്കള്‍ക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത്. ലോകം ചുറ്റാനിറങ്ങിയ ഇന്ത്യൻ സൈക്കിളിസ്റ്റ് ഫായിസ് അലിയെ ഉദ്ഘാടന വേളയില്‍ ആദരിച്ചു. ഉദ്ഘാടനത്തോട് അനുബന്ധിച്ച് നിരവധി ഉല്‍പ്പന്നങ്ങള്‍ക്ക് ആകർഷകമായ ഓഫറുകൾ പ്രഖ്യാപിച്ചു. ഓൺകോസ്റ്റ് ക്യാഷ് ബാക്ക് ഓഫര്‍ ഗൾഫ് മാർട്ട് ഷോറൂമുകളിലും ലഭ്യമാണെന്ന് മാനേജ്മെന്‍റ് പ്രതിനിധികള്‍ അറിയിച്ചു.