ഗൾഫ് യൂത്ത് ഗെയിംസ്: ആദ്യദിനത്തിൽ കുവൈത്ത് നേടിയത് 16 മെഡലുകൾ

ഏഴ് സ്വർണവും രണ്ട് വെള്ളിയും ഏഴ് വെങ്കലവും നേടിയത് തായ്‌ക്വോണ്ടോയിൽ

Update: 2024-04-17 11:14 GMT

കുവൈത്ത് സിറ്റി: യു.എ.ഇയിൽ നടക്കുന്ന ഗൾഫ് യൂത്ത് ഗെയിംസിന്റെ ആദ്യദിനത്തിൽ കുവൈത്ത് നേടിയത് 16 മെഡലുകൾ. ഏഴ് സ്വർണവും രണ്ട് വെള്ളിയും ഏഴ് വെങ്കലവും തായ്‌ക്വോണ്ടോയിലാണ് നേടിയത്. 3500 പുരുഷവനിത കായിക താരങ്ങൾ പങ്കെടുക്കുന്ന ടൂർണമെന്റ് മെയ് രണ്ട് വരെയാണ് നടക്കുക.

19 കായിക ഇനങ്ങളിലായി 210 കുവൈത്ത് താരങ്ങളാണ് മത്സരിക്കുന്നത്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News