കുവൈത്തിൽ ആരോഗ്യ മേഖലയിലെ ജീവനക്കാരും വ്യക്തിഗത വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യണം

ജൂലൈ 31 മുമ്പ് മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി വ്യക്തികത വിവരങ്ങളും അക്കാദമിക്ക് സർട്ടിഫിക്കറ്റുകളും അപ്ലോഡ് ചെയ്യണമെന്ന് ആരോഗ്യ മന്ത്രാലയം

Update: 2024-05-23 09:43 GMT
Editor : Thameem CP | By : Web Desk
Advertising

കുവൈത്ത്: വിദ്യാഭ്യാസ മന്ത്രാലയത്തിന് പിന്നാലെ എല്ലാ ജീവനക്കാരോടും അവരുടെ വ്യക്തികത വിവരങ്ങളും അക്കാദമിക് യോഗ്യതകളും അപ്ഡേറ്റ് ചെയ്യാൻ ആവശ്യപ്പെട്ട് കുവൈത്ത് ആരോഗ്യ മന്ത്രാലയം. ജൂലൈ 31 നകം ആരോഗ്യ വകുപ്പിന്റെ വെബ്‌സൈറ്റ് വഴി ജോലി വിവരങ്ങൾ, ഫോൺ നമ്പറുകൾ, വ്യക്തിഗത ഇമെയിലുകൾ എന്നിവ അപ്‌ഡേറ്റ് ചെയ്യുകയും ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുകയും വേണം.

ഡോക്ടർമാർ, ടെക്നീഷ്യന്മാർ, നഴ്സുമാർ, അഡ്മിനിസ്ട്രേറ്റർമാർ, ഡിപ്ലോമ അല്ലെങ്കിൽ അതിനു മുകളിലുള്ള വിദ്യാഭ്യാസ യോഗ്യതയുള്ള മറ്റ് ജീവനക്കാർ എന്നിവർക്കെല്ലാം വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതും അക്കാദമിക് സർട്ടിഫിക്കറ്റുകൾ ചേർക്കുന്നതും നിർബന്ധമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

'മൈ ഐഡി' ആപ്ലിക്കേഷനുമായി വിവരങ്ങൾ സമന്വയിപ്പിക്കുന്നതിന്റെയും ജീവനക്കാരന്റെ വ്യക്തിഗത ഇമെയിൽ, തൊഴിൽ വിവരങ്ങൾ, ഔദ്യോഗിക ഡാറ്റ എന്നിവ നൽകുന്നതിന്റെയും പ്രാധാന്യത്തെക്കുറിച്ച് വകുപ്പ് ഊന്നിപ്പറഞ്ഞു.

വിദ്യാഭ്യാസ വകുപ്പിൽ ജീവനക്കാർ അവരുടെ അക്കാദമിക് സർട്ടിഫിക്കറ്റുകൾ നിലവിൽ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യുന്നുണ്ട്. സർട്ടിഫിക്കറ്റുകൾ അപ്ലോഡ് ചെയ്യുന്നതിൽ പ്രശ്നം നേരിട്ടവർക്ക് ഒരു ആഴ്ചത്തെ അധിക സമയം നൽകിയിട്ടുമുണ്ട്. വിദ്യാഭ്യാസ വകുപ്പിൽ, 2000 ജനുവരി 1 മുതൽ 1,10,000 എണ്ണം അക്കാദമിക് സർട്ടിഫിക്കറ്റുകൾ അപ്ലോഡ് ചെയ്തിട്ടുണ്ടെന്ന് വകുപ്പ് വൃത്തങ്ങൾ അൽ-അൻബാ പത്രത്തോട് വെളിപ്പെടുത്തി. വെബ്സൈറ്റിൽ സർട്ടിഫിക്കറ്റുകൾ സ്വീകരിക്കുന്നത് അടുത്ത ആഴ്ച പകുതി വരെ തുടരുമെന്നും തുടർന്ന് അവ വിദഗ്ധ പരിശോധന സമിതി പരിശോധിക്കുമെന്നും അറിയിച്ചു.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News