മരുന്നിന് അധികവില; കുവൈത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തുന്ന പ്രവാസി രോഗികളുടെ എണ്ണത്തില്‍ വന്‍ കുറവ്

സ്വകാര്യ ഫാര്‍മസികളെ ആശ്രയിച്ച് പ്രവാസികള്‍

Update: 2023-02-16 18:40 GMT

കുവൈത്തില്‍ മെഡിസിൻ ഫീസ് നടപ്പാക്കിയ ശേഷം സര്‍ക്കാര്‍ ക്ലിനിക്കുകളിൽ പ്രവാസികളുടെ എണ്ണത്തിൽ 20 മുതൽ 25 ശതമാനം വരെ കുറവുണ്ടായതായി റിപ്പോര്‍ട്ടുകള്‍. ഡിസംബർ 18 മുതലാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ പത്ത് ദിനാറും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ അഞ്ച് ദിനാറും ഏര്‍പ്പെടുത്തിയത്. നേരത്തെ പ്രൈമറി ഹെല്‍ത്ത് ക്ലിനിക്കുകളിലും ആശുപത്രികളിലെ എമര്‍ജന്‍സി സേവനങ്ങള്‍ക്കും രണ്ടു ദിനാറാണ് പരിശോധന ഫീസ്. മരുന്നുകള്‍ സൗജന്യമായിരുന്നു. ആശുപത്രികളിലെ ഔട്ട്‌പേഷ്യന്റ് ക്ലിനിക്കുകളില്‍ പരിശോധനയ്ക്ക് 10 ദിനാറാണ്.

പുതിയ തീരുമാനം നടപ്പിലായതോടെ രണ്ടു ദിനാര്‍ പരിശോധനാ ഫീസും മരുന്നുകള്‍ക്ക് അഞ്ച് ദിനാറുമാണ് അധികം നല്‍കുന്നത്.ആതുര സേവന രംഗം മെച്ചപ്പെടുത്തുന്നതിനും മരുന്നുകള്‍ ഉപയോഗശൂന്യമായി പോകുന്നത് തടയാനുമാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തിയത്. അതിനിടെ ചികത്സക്കായി എത്തുന്ന പ്രവാസി രോഗികളില്‍ ഭൂരിഭാഗവും ഡോക്ടർമാരിൽ നിന്ന് കുറിപ്പടി വാങ്ങി സ്വകാര്യ മേഖലയിലെ ഫാർമസികളിൽ നിന്ന് മരുന്നുകൾ വാങ്ങുകയാണെന്ന് പ്രാദേശിക മാധ്യമമായ അൽ-റായി റിപ്പോർട്ട് ചെയ്തു. ചികിത്സ മേഖലയിൽ വിദേശികള്‍ക്കുള്ള വിവിധ ആരോഗ്യ സേവനങ്ങള്‍ക്കും നേരത്തെ നിരക്ക് കുത്തനെ വര്‍ദ്ധിപ്പിച്ചിരുന്നു.

Full View
Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News