അനധികൃത ക്യാമ്പിങ്: ദക്ഷിണ കുവൈത്തിലെ 167 സൈറ്റുകൾ പൊളിച്ചുനീക്കി
സീസണിലുടനീളം നിരീക്ഷണം തുടരുമെന്നും അധികൃതർ വ്യക്തമാക്കി
Update: 2025-11-25 12:17 GMT
കുവൈത്ത് സിറ്റി: കുവൈത്തിൽ അനധികൃത ക്യാമ്പുകൾക്കെതിരെ നടപടി ശക്തമാക്കി അധികൃതർ. ആവശ്യമായ അനുമതികളില്ലാതെയും, നിശ്ചയിച്ച ക്യാമ്പിങ് സ്ഥലങ്ങൾ പാലിക്കാതെയും പ്രവർത്തിച്ച ക്യാമ്പുകളെ ലക്ഷ്യമിട്ടാണ് നീക്കം. ആഭ്യന്തര മന്ത്രാലയം, ഫയർ ഫോഴ്‌സ്, പരിസ്ഥിതിയുടെ പൊതു അതോറിറ്റി എന്നിവയുടെ ഏകോപനത്തോടെയാണ് കാമ്പയിൻ. ദക്ഷിണ മേഖലയിൽ ശുചിത്വവുമായി ബന്ധപ്പെട്ടും പൊതു ഇടങ്ങൾ അനധികൃതമായി ഉപയോഗിച്ചതിനും അധികൃതർ ഏഴ് കേസുകൾ ചുമത്തി. ഇതിനുപുറമെ, ക്യാമ്പിങ് നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തിയ 167 ക്യാമ്പ് സൈറ്റുകൾ നീക്കം ചെയ്യുകയും ചെയ്തു. സീസണിലുടനീളം നിരീക്ഷണം തുടരുമെന്നും അധികൃതർ വ്യക്തമാക്കി.